കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കെ സി ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ ത്വരിതപരിശോധന നടത്തി അടുത്ത മാസം 16ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഇരിട്ടി സ്വദേശി ഷാജി എന്നയാള്‍ നല്‍കിയ പരാതിയിലാണ് നടപടി.
കെ.സി ജോസഫിന്റെയും ഭാര്യയുടെയും പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പരിധിയില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഇവരുടെയും കുടുംബസ്വത്ത് അടക്കമുള്ള ആസ്തിയില്‍ നിന്ന് സമ്പാദിക്കുന്നതില്‍ കൂടുതലാണ് ഇതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.
വിവാദ സ്വാമി സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ മുന്‍ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും അടൂര്‍ പ്രകാശും വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇരിട്ടി സ്വദേശി ഷാജി പെരിങ്കരി നല്‍കിയ പരാതിയിലാണ് കോടതി നടപടി. വിജിലന്‍സ് കോഴിക്കോട് യൂണിറ്റിലെ ഡിവൈഎസ്‌പിയ്ക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വാര്‍ഷിക വരുമാനവും ഇത്തവണ കാണിച്ച ആകെ വരുമാനവും തമ്മില്‍ മാത്രം പതിനെട്ടര ലക്ഷത്തോളം രൂപയുടെ മാറ്റമുണ്ടെന്നാണ് പരാതിക്കാരന്‍റെ വാദം.