രാഷ്ട്രീയ സാഹചര്യം പരിഗണിക്കണം ? ഡയറക്ടര്‍ അറിഞ്ഞുമാത്രം കേസെടുത്താല്‍ മതി

തിരുവനന്തപുരം:ഇനിമുതല്‍ രാഷ്ട്രീയ സാഹചര്യം പരിഗണിച്ചുമാത്രം വിജിലന്‍സ് കേസെടുത്താല്‍ മതി . വിജിലന്‍സ് യൂണിറ്റുകള്‍ സ്വമേധയാ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവായി. കേസ് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണം.വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തേ, അതാതു വിജിലന്‍സ് യൂണിറ്റുകള്‍ക്കു കേസുകള്‍ റജിസ്റ്റര്‍ ചെയ്യാമായിരുന്നു. മുന്‍പുണ്ടായിരുന്നതുപോലെ കേന്ദ്രീകൃത സംവിധാനത്തിലേക്കു വിജിലന്‍സ് മാറുന്നതിന്‍റെ തുടക്കമാണിത്.

ഡിജിപി ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വരുന്നതിനു മുന്‍പ് ഈ സന്പ്രദായമായിരുന്നു നിലനിന്നിരുന്നത്. ഇതിലേക്കൊരു തിരിച്ചുപോക്കാണ് ബെഹ്റയുടെ ഉത്തരവ്. ജേക്കബ് തോമസ് വന്നതിനുശേഷം വിജിലന്‍സിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇത്രയധികം കേസുകള്‍ ഒരുമിച്ചു ശ്രദ്ധചെലുത്തി കൈകാര്യം ചെയ്യാനാകാത്ത സാഹചര്യത്തിലാണ് അതാതു യൂണിറ്റുകള്‍ക്ക് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്.എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം വന്ന ചില പരാതികളില്‍ രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യം വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ അറിഞ്ഞുമാത്രം കേസുകള്‍ റജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാട് സര്‍ക്കാര്‍ എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top