മുന്‍ മന്ത്രി കെസി ജോസഫും വിജിലന്‍സ് വലയില്‍ കുടുങ്ങും; അനധികൃത സ്വത്തിനെകുറിച്ചന്വേഷിക്കാന്‍ കോടതി ഉത്തരവ്

തലശേരി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. കെ സി ജോസഫ് അദ്ദേഹത്തിന്റെ ഭാര്യ മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് അന്വേഷണം നടത്താന്‍ ഉത്തരാവയിരിക്കുന്നത്.

കെസി ജോസഫ് മന്ത്രിയായിരിക്കെ മകന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ പണകൈമാറ്റം നടന്നിരുന്നു. ഹെവി ട്രാന്‍സാക്ഷന്‍ എന്നാണ് ബാങ്ക് അന്ന് രേഖപ്പെടുത്തിയത്. ഇതിന്റെ സ്‌ത്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരിവിട്ടത്. തന്റെ മകന്‍ വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നായിരുന്നു കെസി ജോസഫിന്റെ വിശദീകരണം. ഇത് കോടതി അംഗീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top