ജയരാജനെ രാജിവപ്പിച്ച് പ്രതിപക്ഷത്തെ കുടുക്കാന്‍ പിണറായി.ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുരുക്കില്‍ !അഞ്ചു വര്‍ഷത്തെ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ്

തിരുവനന്തപുരം:ബന്ധു നിയമനത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യു.ഡി എഫും കുരുക്കില്‍ ! എല്‍.ഡി.എഫ് മന്ത്രിമാരുടെ ബന്ധുനിയമനങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ മുന്‍ കാലങ്ങളില്‍ നടന്ന നിയമനങ്ങളും പരിശോധിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി.യു.ഡി.എഫ് കാലത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പരിശോധിക്കുന്നത്. ഇക്കാര്യം ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സര്‍ക്കാര്‍ അറിയിക്കും.
ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലമ്പള്ളിക്കു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായി നിയമനം നല്‍കിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാലിന് നിയമനം കേരള ഫീഡ്‌സില്‍ മാനേജിങ് ഡയറക്ടര്‍ തസ്തികയിലായിരുന്നു. മുന്‍ ദേവസ്വം മന്ത്രി വി എസ്. ശിവകുമാറിന്റെ സഹോദരനെ ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറായാണ് നിയമിച്ചത്. മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം ടി. സുലേഖ എത്തിയത് സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ സ്ഥാനമാണെങ്കില്‍ മുന്മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനിലാ മേരി വര്‍ഗീസിനെ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായും അദ്ദേഹത്തിന്റെ സഹോദരി അമ്പിളി ജേക്കബിനെ തിരുവനന്തപുരത്തു ടെക്‌നോപാര്‍ക്കില്‍ത്തന്നെ ഉയര്‍ന്ന ശമ്പളത്തോടെ കേരള ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മാര്‍ക്കറ്റിങ് മാനേജരായുമാണ് നിയമിച്ചത്. 2011 ല്‍ 50,000 രൂപ മാസ ശമ്പളത്തില്‍ നിയമിതയായ അമ്പിളി ജേക്കബിനെതിരേ കഴിഞ്ഞ വര്‍ഷം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Also Read : വിരലുകള്‍ നിങ്ങളെ പറ്റി പറയും? നിങ്ങള്‍ നിരാശയിലോ ആകുലതയിലോ ആണോ …ജീവിതത്തിന്റെ തകര്‍ച്ചയില്‍ ആണോ ….എല്ലാം നിങ്ങളുടെ വിരലുകളുടെ നീളം നോക്കി മനസിലാക്കാം 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറ്റവുമധികം നിയമനങ്ങള്‍ നടന്നത് കെ.സി. ജോസഫിന്റെ വകുപ്പായ നോര്‍ക്ക റൂട്‌സിലായിരുന്നു. അദ്ദേഹം തന്റെ ഡ്രൈവര്‍ക്കും സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന്റെ ഭാര്യയ്ക്കും പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍ നായരുടെ അനന്തരവനും നോര്‍ക്കയില്‍ ജോലി നല്‍കി. സ്വന്തം ഗ്രൂപ്പുകാരനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ക്കും ജോസഫിന്റെ ബന്ധുസ്‌നേഹത്തില്‍ നോര്‍ക്കയില്‍ ജോലികിട്ടി. എംഎ‍ല്‍എയായിരുന്ന ആര്‍. ശെല്‍വരാജിന്റെ മകള്‍ക്കു വെയര്‍ഹൗസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലാണ് നിയമനം നല്‍കിയത്. മുസ്ലിം ലീഗ് മുന്‍ എംഎ‍ല്‍എ: വി എം. ഉമ്മറിന്റെ മരുമകന്‍ പി. അബ്ദുള്‍ ജലീല്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ്‌ലോങ് എഡ്യുക്കേഷന്‍ ഡയറക്ടറായപ്പോള്‍ ലീഗ് വനിതാ നേതാവിന്റെ മകനായ കെ.പി. നൗഫല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് ഐടി അറ്റ് സ്‌കൂള്‍ പദ്ധതി നടത്തിപ്പിലായിരുന്നു
മുന്‍മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗ്ഗീസ് (ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍), സഹോദരി അമ്പിളി ജേക്കബ് (കേരള ഐടി ഇന്‍ഫ്രാസ്‌ക്ടര്‍ മാര്‍ക്കറ്റിങ് മാനേജര്‍), മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എ ടി സുലേഖ (സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളി (കോപ്പറേറ്റീവ് സര്‍വ്വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍), മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരന്‍ വിഎസ് ജയകുമാര്‍(ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍), പ്രതിപക്ഷ നേതാവും മുന്‍മന്ത്രിയുമായ ചെന്നിത്തലയുടെ ബന്ധു വേണു ഗോപാല്‍ (കേരള ഫീഡ്‌സ് എംഡി), മുന്‍മന്ത്രി കെസി ജോസഫ് കൈ കാര്യം ചെയ്തിരുന്ന നോര്‍ക്ക റൂട്ട്‌സില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാര്യമാര്‍ക്ക് നല്‍കിയ നിയമനങ്ങളും, ആര്‍ ശെല്‍വരാജ് എംഎല്‍എയുടെ മകളെ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ അസി.മാനേജരാക്കിയ നടപടി, മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ ഉമ്മന്‍മാസ്റ്ററുടെ മരുമകന്‍ കെപി അബ്ദുള്‍ ജലീലിനെ സ്‌കോള്‍ കേരള ഡയറക്ടറായി നിയമിച്ചതുമടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുക.

മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ്, കേരള സ്റ്റേറ്റ് ഐറ്റി ഇന്‍ഫ്രാ സ്റ്റ്രക്ചര്‍ മാര്‍ക്കറ്റിങ് മാനേജരായി നിയമിക്കിപ്പെട്ടത് ഏറെ വിവാദമായിരുന്നു. എന്നാല്‍ മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗ്ഗീസ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്റ്ററായതില്‍ അപാകതയൊന്നുമില്ല. ഇത് ഡെപ്യൂട്ടേഷന്‍ നിയമനമായിരുന്നു. കാര്‍ത്തികേയന്റെ ഭാര്യയ്ക്കും മതിയായ യോഗ്യതകളുണ്ട്. ഈ സാഹചര്യത്തില്‍ അനിലയുടേയും സുലേഖയുടേയും നിയമനങ്ങള്‍ വിവാദത്തില്‍ കുടുങ്ങാന്‍ ഇടയില്ല. എന്നാല്‍ മറ്റുള്ള നിയമനങ്ങള്‍ പ്രതിപക്ഷത്തിന് തലവേദനയായി മാറും.

Top