കണ്ണൂർ: യുഡിഎഫ് ഭരണ കാലത്ത് താന്‍ എംഎല്‍എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് എത്തിയെതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. യുഡിഎഫ് ഭരണ കാലത്ത് താന്‍ എംഎല്‍എയായിരിക്കെ കണ്ണൂരില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് എത്തിയെതെന്ന് അബ്ദുല്ലക്കുട്ടി പറയുന്നു. യുഡിഎഫ് കാലത്തെ ടൂറിസം മന്ത്രിയായിരുന്ന അനില്‍ കുമാറിന് ഇതില്‍ പങ്കുണ്ടെന്നും എപി അബ്ദുല്ലക്കുട്ടി പറയുന്നു.
വീട്ടില്‍ വിജിലന്‍സ് എത്തിയത് റെയ്ഡിനല്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി വന്നതാണെന്നും എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമെന്നും അഴിമതിയെക്കുിറിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും മുൻ ടൂറിസം മന്ത്രി എ പി അനിൽകുമാറിന് ഇതിൽ പങ്കുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.
പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ പി അനിൽ കുമാറും ഡിടിപിസിയും ഏൽപ്പിച്ച കരാർ സംഘം കേരളത്തിലെ ടൂറിസം മേഖലയിൽ നടത്തിയ ഏറ്റവും വലിയ കൊള്ളയാണിതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ വിജിലൻസ് പരിശോധന അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിജലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സത്യാവസ്ഥ മനസിലാക്കിയത്. എംഎൽഎ എന്ന നിലയിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊണ്ടുവരാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. നിർദേശം സമർപ്പിക്കാൻ മാത്രമേ എംഎൽഎയ്ക്ക് സാധിക്കൂ. മറ്റുകാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വകുപ്പുകളും മന്ത്രിതലത്തിലുമാണ്. ഒരുതട്ടിക്കൂട്ട് കമ്പനിയെയാണ് പദ്ധതി ഏൽപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
2016ൽ അബ്ദുള്ളക്കുട്ടി കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേർന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി. ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ 2018-ൽ കണ്ണൂർ കോട്ടയിൽ ഒരു ദിവസത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയതൊഴിച്ചാൽ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
”എന്റെ കൈ ശുദ്ധമാണ്. ഇനി അഥവാ എനിക്കെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാനും നിയമത്തിന് മൂുന്നില്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം. അന്നത്തെ ടൂറിസം മന്ത്രിക്ക് ഇതില്‍ പങ്കുണ്ട്. മമ്മൂട്ടി, കാവ്യ മാധവന്‍ എന്നിവരുടെ ശബ്ദങ്ങള്‍ വെച്ച് കൊണ്ട് മനോഹരമായി നടത്തിയ പരിപാടിയായിരുന്നു. ഞെട്ടിക്കുന്ന അഴിമതി നടന്നിട്ടുണ്ട്”- അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂര്‍ സെന്റ് ആഞ്ചിലോ ഫോര്‍ട്ട് കേരളത്തിലെ ഏറ്റവും ചരിത്ര പ്രസിദ്ധമായ ടൂറിസ്റ്ര് കേന്ദ്രമാണ്. പക്ഷെ അത് നമ്മുടെ ടൂറിസം ഭൂപടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഞാന്‍ എംഎല്‍എ ആയിരുക്കുമ്പോഴാണ് അവിടെ ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോ കൊണ്ടുവരണമെന്ന പ്രപ്പോസല്‍ മുന്നോട്ട് വെച്ചത്. അത് സര്‍ക്കാര്‍ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തി. ടൂറിസം വകുപ്പ് അത് നടപ്പിലാക്കാന്‍ തീരുമാനിച്ചു. വലിയ ആഘോഷമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്ന വന്ന് ഉദ്ഘാടനം ചെയ്തു. ദുഖകരമെന്ന് പറയ െരണ്ടാഴ്ച പോലും ആ ഷോ നടന്നില്ല. ഇപ്പോള്‍ വിജിലന്‍സ് വന്നപ്പോഴാണ് ഞാന്‍ തന്നെ അതിന്റെ സത്യങ്ങള്‍ മനസ്സിലാക്കുന്നത്. യഥാര്‍ത്ഥത്തില്‍ അന്ന് മന്ത്രിയായിരുന്ന അനില്‍കുമാര്‍ ഏല്‍പ്പിച്ച ഈ കരാര്‍ സംഘം കേരളത്തിലെ ടൂറിസം രംഗത്ത് നടത്തിയ ഏറ്റവും വലിയ കൊള്ളയാണിത്”
“ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. ഇത്തരം പ്രൊജക്ടുകള്‍ക്ക് പ്രൊപ്പോസല്‍ കൊടുക്കാന്‍ മാത്രമേ എംഎല്‍എയ്ക്ക് സാധിക്കൂ. അതിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് വകുപ്പുകളാണ്. ഏതോ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ കൊണ്ടു വന്ന് ലൈറ്റ് ആന്റ് സൗണ്ട് നടത്തി. പിന്നീട് അതിന്റെ സംഭവങ്ങളെല്ലാം ഊരിക്കൊണ്ടുപോയി. പത്ത് നാലു കോടി രൂപയുടെ പദ്ധതി നടത്തിയിട്ട് പൂര്‍ണമായും കൊള്ളയടിക്കപ്പെട്ടു. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണം. എന്റെ കൈ ശുദ്ധമാണ്. ഇനി അഥവാ എനിക്കെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ ഞാനും നിയമത്തിനു മൂുന്നില്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം. അന്നത്തെ ടൂറിസം മന്ത്രിക്ക് ഇതില്‍ പങ്കുണ്ട്. മമ്മൂട്ടി, കാവ്യ മാധവന്‍ എന്നിവരുടെ ശബ്ദങ്ങള്‍ വെച്ച കൊണ്ട് നടത്തിയ മനോഹരമായി നടത്തിയ പരിപാടിയായിരുന്നു. ഞെട്ടിക്കുന്ന അഴിമതി നടന്നിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു