ന്യൂഡൽഹി: കിംഗ് ഫിഷർ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. എൻഫോഴ്സ് ഡയറക്ടറേറ്റാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് നടപടികൾ ആരംഭിക്കുന്നത്. കോടികൾ ബാങ്കുകളിൽ നിന്നും വായ്പയെടുത്തു മുങ്ങിയ മല്യയ്ക്കെതിരെ വിദേശനാണ്യ വിനിമയച്ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു കടന്ന കേസിൽ 2016 ജൂണിൽ മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു.
വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു
Tags: vijay mallya