‘എന്നെ ഇന്ത്യയ്ക്ക് കൈമാറരുത്’…സുന്ദരികളുമായി വ്യവസായ ലോകത്തെ കിരീടം വെക്കാത്ത രാജാവായി വിലസിയ വിജയ് മല്യയുടെ അപ്പീൽ യുകെ കോടതി തള്ളി..

ലണ്ടൻ: മദ്യരാജാവ് വിജയ് മല്യയുടെ അപ്പീൽ തിങ്കളാഴ്ച യുകെ കോടതി തള്ളി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടും നിരവധി കേസുകളാണ് മല്യയ്ക്കെതിരെ ഇന്ത്യയിൽ ഉള്ളത്. 9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് വിജയ് മല്യയ്ക്കെതിരെ ഇന്ത്യയിലുള്ളത്.2016ലാണ് വിജയ് മല്യ ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് പോയത്. അതിനു ശേഷം യുകെയിൽ തന്നെയാണ് താമസം.ഇന്ത്യയ്ക്ക് തന്നെ കൈമാറുന്നതിനെതിരെയാണ് വിജയ് മല്യ കോടതിയെ സമീപിച്ചത്. സി ബി ഐ വക്താവ് ആണ് വാർത്ത ഏജൻസിയായ എഎൻഐയോട് ഇക്കാര്യം പറഞ്ഞത്.കേസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൈമാറുന്നതിന് എതിരെയാണ് വിജയ് മല്യ യുകെ കോടതിയെ സമീപിച്ചത്. എന്നാൽ, അപ്പീൽ കോടതി തള്ളുകയായിരുന്നു. കിംഗ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട് നിരവധി കേസുകളുള്ള സാഹചര്യത്തിലാണ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാൻ തീരുമാനിച്ചത്. എന്നാൽ, ഇതിനെതിരെ ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് മല്യ യുകെ കോടതിയെ സമീപിച്ചത്.

വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസ് വിവിധ ഇന്ത്യൻ ബാങ്കുകളിൽ നിന്നായാണ് 9000 കോടി രൂപ വരെ വായ്‍പയെടുത്തത്. ഈ കേസിൽ വിചാരണ ചെയ്യുന്നതിനാണ് ഇന്ത്യ മല്യയെ കൈമാറാൻ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ജയിലുകളിൽ വൃത്തിഹീനമായ സാഹചര്യമായതിനാൽ തന്നെ കൈമാറരുതെന്ന് കാണിച്ച് മല്യ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി. അപ്പീൽ കോടതി തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക. 2017ലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. അതേസമയം,​ കിങ്ഫിഷർ എയർലൈൻസ് വായ്‍പയെടുത്ത മുഴുവൻ തുകയും തിരിച്ചുനൽകാൻ തയ്യാറാണെന്ന് മാർച്ച് 31-ന് മല്യ ട്വീറ്റ് ചെയ്‍തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോൾ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ പണം പൂർണമായും മടക്കി നൽകാൻ തയാറാണെന്ന് വിജയ് മല്യ പറഞ്ഞിരുന്നു. 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് ഇയാൾ അഭ്യർഥിച്ചത്. ബാങ്കുകൾ പണം സ്വീകരിച്ച് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തന്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു.

കിങ്ഫിഷർ വിമാനക്കമ്പനി ഏറ്റെടുത്തതോടെയാണ് മല്യയുടെ വ്യവസായ സാമ്രാജ്യത്തിലേക്ക് കടം പറന്നിറങ്ങിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുമാത്രം 1600 കോടി രൂപയാണ് കിങ്ഫിഷർ വായ്പയെടുത്തത്. ഐഡിബിഐ (800 കോടി), പി.എൻ.ബി (800 കോടി), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (430 കോടി), സെൻട്രൽ ബാങ്ക് (410 കോടി), യൂക്കോ ബാങ്ക് (320 കോടി), കോർപറേഷൻ ബാങ്ക് (310 കോടി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (150 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (140 കോടി), ഫെഡറൽ ബാങ്ക് (90 കോടി), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (60 കോടി), ആക്‌സിസ് ബാങ്ക് (50 കോടി) എന്നിവയ്ക്ക് പുറമെ, മറ്റു മൂന്നുബാങ്കുകളിൽനിന്നായി 603 കോടി രൂപയും കിങ്ഫിഷർ വായ്പയെടുത്തിട്ടുണ്ട്. ഇതിനകം 6963 കോടി രൂപയാണ് കിങ്ഫിഷറിന്റെ പേരിൽ മല്യ എടുത്തിട്ടുള്ള വായ്പകൾ.

28ാം വയസിൽ പിതാവിന്റെ മരണശേഷം യുബി ഗ്രൂപ്പിന്റെ ചെയർമാനായിട്ടാണ് മല്യയുടെ കടന്നുവരവ്. അതുവരെ പരമ്പരാഗത ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുബി ഗ്രൂപ്പിന് പിന്നീട് വളർച്ചയുടെ കാലഘട്ടമായിരുന്നു. മദ്യ വ്യവസായത്തിലൂടെ കോടികൾ പോക്കറ്റിലാക്കാൻ മല്യക്കായി. ഇത് പിന്നീട് വിമാന കമ്പനി, ഐപിഎൽ, ഫാഷൻ, മോട്ടോർ സ്പോട്സ് ഇങ്ങനെ വളർന്നു കൊണ്ടിരുന്നു. വിമാന കമ്പനിയിൽ എരിഞ്ഞു വീഴുന്നതുവരെ ഇന്ത്യൻ വ്യവസായ ലോകത്തെ രാജാവ് തന്നെയായിരുന്നു മല്യ.

ലോകത്തെ തന്നെ ഒന്നാംനിര മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ കഷ്ടകാലം തുടങ്ങുന്നത് കിങ്ഫിഷർ എയർലൈൻസിന്റെ വരവോടെയാണ്. തന്റെ ആഡംബര ജീവിതത്തിന്റെ പ്രതീകം പോലെ മല്യ കിങ്ഫിഷർ എയർലൈൻസിന് തുടക്കമിട്ടത് 2005 മെയ് മാസത്തിലാണ്. എയർലൈൻസിനുവേണ്ടി ബാങ്കുകളിൽനിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് മല്യയുടെ വ്യവസായ സാമ്രാജ്യം തകർത്തത്.

തന്റെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മല്യ ഇക്കാലമത്രയും. മദ്യവ്യവസായ രംഗത്തെ തന്റെ എതിരാളിയായ മനു ഛബാരിയയുടെ നിര്യാണത്തെത്തുടർന്ന് 2002-ൽ ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയായ ഷോവാലാസ് 1300 കോടി രൂപയ്ക്ക് മല്യ സ്വന്തമാക്കി. മല്യയുടെ യുണൈറ്റഡ് ബ്രുവറീസിൽ 37.5 ശതമാനം ഓഹരി നൽകി ബ്രിട്ടീഷ് ബിയർ കമ്പനിയായ സ്‌കോട്ടിഷ് ആൻഡ് ന്യൂകാസിലിനെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കച്ചവടം മല്യ നടത്തിയത്.

വ്യോമയാന രംഗം തകർച്ചയെ നേരിടുന്ന ഘട്ടത്തിലാണ് കിങ്ഫിഷറിലേക്ക് മല്യ കാലെടുത്തുവച്ചത്. ഇന്ധന വില വർധനയെത്തുടർന്ന് ്‌വ്യോമയാന മേഖല അപ്പാടെ തകർച്ചയിലായിരുന്നു. എന്നാൽ, ഏറ്റവും മികച്ച സേവനങ്ങൾ നൽകണമെന്ന് വാശിപിടിച്ച മല്യ, ബോളിവുഡ് സുന്ദരിമാരെയും നേരിട്ട് തിരഞ്ഞെടുത്ത എയർഹോസ്റ്റസുമാരെയും ഉപയോഗിച്ചാണ് കിങ്ഫിഷറിന്റെ പ്രചാരണം നടത്തിയത്. തുടക്കത്തിൽ കിങ്ഫിഷർ ഒട്ടേറെ യാത്രക്കാരെ ആകർഷിച്ചിരുന്നു. കിങ്ഫിഷർ വളർന്നപ്പോൾ എയർ ഡെക്കാണിനെപ്പോലുള്ള ചെറുകിട വിമാനക്കമ്പനികൾ തകർന്നു തരിപ്പണമായി. 2007-ൽ എയർ ഡെക്കാൺ ഏറ്റെടുക്കാൻ മല്യ തയ്യാറായി. 550 കോടി രൂപ മുടക്കിയാണ് യുണൈറ്റഡ് ബ്രുവറീസ് ഡെക്കാണിൽ 26 ശതമാനം ഓഹരികൾ വാങ്ങിയത്. എയർ ഡെക്കാൺ വാങ്ങാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ നിലത്തിറക്കിയതെന്ന് വിലയിരുത്തുന്നവരേറെയാണ്.

ഒരുഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കിങ്ഫിഷർ. 2008-ൽ ലണ്ടനിലേക്ക് വിമാനം പറത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തും മല്യ ചുവടുവച്ചു. അന്താരാഷ്ട്ര വിമാന സർവീസുകളും ബജറ്റ് ആഭ്യന്തര സർവീസുകളും ഒരുമിച്ച് നടത്തിക്കൊണ്ടുപോയിരുന്ന കിങ്ഫിഷറിന് ഇന്ധന വില വർധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെയായി. 2008 മാർച്ചിൽ കിങ്ഫിഷറിന്റെ കടം 934 കോടി രൂപയായി. ഒരുവർഷം കഴിഞ്ഞപ്പോൾ അത് 5665 കോടി രൂപയായി വർധിച്ചു. 2007-08ൽ 188 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി ഒരുവർഷം കഴിഞ്ഞപ്പോൾ 1608 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.(സ്വത്തിനായി മല്യ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും പലപ്പോഴായി വിജയ് മല്യക്ക് എതിരെ ഉയർന്നിരുന്നു )

Top