ദില്ലി: തന്നെ കുടിശികക്കാരനെന്ന് വിളിക്കരുതെന്ന് മദ്യരാജാവ് വിജയ് മല്യ. ഞാന്‍ ആരെയും പറ്റിച്ച് കടന്നു കളഞ്ഞിട്ടില്ല. വായ്പാ തുകയില്‍ നല്ലൊരു ശതമാനം തിരിച്ചുനല്‍കാമെന്നു ബാങ്കുകള്‍ക്ക് വാഗ്ദാനം നല്‍കിയിട്ട്. പിന്നെന്തിനാണ് തന്നെ കുടിശികക്കാരനെന്നു വിളിക്കുന്നതെന്നും വിജയ് മല്യ ചോദിക്കുന്നു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ വായ്പയെടുത്തുവെന്നതു ഞാന്‍ സമ്മതിക്കുന്നു. ഞാനൊരു കടക്കാരനാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് നല്ലൊരു ഓഫര്‍ നല്‍കിയിട്ടും കുടിശികക്കാരനായി തന്നെ കണക്കാക്കുന്നതെന്തുകൊണ്ടാണെന്നും മല്യ ട്വിറ്ററിലൂടെ ചോദിച്ചു.
കുടിശികക്കാരന്‍ എന്നു തന്നെ വിളിക്കുന്നതിനു മുന്‍പ് സത്യമെന്തെന്നു പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഇന്ത്യന്‍ മാധ്യമങ്ങളോടായി മല്യ പറഞ്ഞു. മല്യ ഇന്നലെ രാജ്യസഭാംഗത്വം രാജിവച്ചിരുന്നു. രാജ്യസഭയുടെ എത്തിക്‌സ് കമ്മിറ്റി മല്യയെ പുറത്താക്കാന്‍ നടപടി തുടങ്ങാനിരിക്കെയാണ് അദ്ദേഹം രാജിവച്ചത്. ഇനിയും തന്റെ പേര് ഈ വിവാദത്തില്‍ വലിച്ചിഴയ്ക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് രാജിക്കത്തില്‍ മല്യ പറഞ്ഞത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ 9400 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ലണ്ടനിലേക്കു മുങ്ങിയ മല്യയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. വായ്പാ ഇനത്തില്‍ 6,868 കോടി രൂപ തിരിച്ചടക്കാമെന്നു മല്യ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാഗ്ദാനം ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളുകയായിരുന്നു. മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്