പിടി തോമസ് പറഞ്ഞത് ശുദ്ധ അസംബദ്ധമാണ്.ശ്രീമതിയേയോ മകന്‍ സുധീര്‍ നമ്പ്യാറെയോ അറിയില്ല. കണ്ണൂരിലെ നമ്പ്യാന്മാരാണ് ഞങ്ങള്‍, മകളുടെ വിവാഹത്തിന് ശ്രീമതി വന്നിട്ടുണ്ട്. ബിനാമി സ്ഥാപനമല്ലെന്ന് വിജയന്‍ നമ്പ്യാര്‍

കണ്ണൂർ : ശ്രീമതിയേയോ മകന്‍ സുധീര്‍ നമ്പ്യാറെയോ അറിയില്ലെന്ന് വിജയന്‍ നമ്പ്യാര്‍ പറഞ്ഞു. എന്നാല്‍ തന്റെ മകളുടെ കല്ല്യാണത്തിന് രണ്ട് വര്‍ഷം മുമ്പ് ശ്രീമതി വന്ന് അനുഗ്രഹം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കേരളത്തില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന സതേണ്‍ എയര്‍ പ്രൊഡക്ടസ് പികെ ശ്രീമതിയുടെ കുടുംബത്തിന്റെ ബിനാമി സ്ഥാപനമാണെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഉടമ വിജയന്‍ നമ്പ്യാര്‍.

‘പിടി തോമസ് പറഞ്ഞത് ശുദ്ധ അസംബദ്ധമാണ്. ഞാനും ശ്രീമതിയും തമ്മില്‍ യാതൊരു കുടുംബ ബന്ധവുമില്ല. ഞങ്ങള്‍ കണ്ണൂരിലെ നമ്പ്യാന്മാരാണ്. അത്തരത്തിലുള്ള ഒരു ബന്ധമുണ്ടാവും എന്നല്ലാതെ മറ്റൊരു ബന്ധവുമില്ല. എന്റെ മകളുടെ കല്ല്യാണത്തിന് രണ്ട് വര്‍ഷം മുമ്പേ ടീച്ചര്‍ വന്നിട്ടുണ്ടായിരുന്നു അനുഗ്രഹിച്ചു. അല്ലാത്ത ബന്ധമൊന്നുമില്ല. ടീച്ചറുടെ മകന്‍ സുധീന്‍ നമ്പ്യാരെ എനിക്ക് അറിയില്ല. ഇത്തരം രാഷ്ട്രീയ കാര്യങ്ങളില്‍ ഞങ്ങളെ വലിച്ചിഴക്കരുത്.’ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വിജയന്‍ നമ്പ്യാരുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജയന്‍ നമ്പ്യാരെ അറിയില്ലെന്നായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ പിടി തോമസിനെ ശ്രീമതി വെല്ലുവിളിക്കുകയും ചെയ്തു. ‘വിജയന്‍ നമ്പ്യാര്‍ എന്ന പേര് തന്നെ എനിക്ക് അറിയില്ല. ഞങ്ങള്‍ നമ്പ്യാര്‍ സമുദായത്തില്‍പ്പെട്ടതാണ്. കണ്ണൂരാണെന്നും കേട്ടു. കാളപെറ്റൂന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാന്‍ വേണ്ടി തയ്യാറാവുന്ന ജനപ്രതിനിധി. അദ്ദേഹം എത്രവണ ജനപ്രതിനിധിയായിട്ടുള്ള വ്യക്തിയാണ്. വിജയന്‍ നമ്പ്യാരിനെ കണ്ടിട്ടില്ല.ഒരു വിവാഹ ബന്ധത്തിലൂടെ പോലും ഞങ്ങള്‍ ബന്ധമുണ്ടെങ്കില്‍ ഞാന്‍ അറിയില്ലേ. മകന്റെ ബിനാമി ആണെന്നാണ് പറയുന്നത്. എങ്കില്‍ തെളിയിക്കട്ടെ. അതിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്റെ മകന് ഒരു കമ്പനിയിലും പാര്‍ട്ട്ണര്‍ഷിപ്പ് ഇല്ല. അവന്‍ ഇന്ന് ജോലി ഇല്ലാതെ സാമ്പത്തികമായി എളിയ പ്രയാസത്തിലാണ്. തിരുവനന്തപുരത്ത് ഫഌറ്റിന് പോലും വാടക കൊടുക്കാന്‍ ഇല്ലാതെ തിരിച്ചുവന്നിരിക്കുകയാണ്.

ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടട്ടെ.’ എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.‘മെഡിക്കല്‍ ഓക്‌സിജന്‍ 70 ടണ്‍ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകും. സതേണ്‍ എയര്‍പ്രൊഡക്ട് എന്ന കമ്പനിക്കാണ് ഓക്‌സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. ഓക്‌സിജന്‍ രോഗികളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. എന്നാല്‍ ഇത് മറച്ചുവെക്കുന്നു.’ എന്നായിരുന്നു പിടി തോമസിന്റെ ആരോപണം.

Top