മകന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍, ഫ്ളാറ്റിന്റെ വാടകകൊടുക്കാനില്ലാതെ തിരിച്ചുവന്നിരിക്കുകയാണ്..പിടി തോമസിന് പികെ ശ്രീമതിയുടെ വക്കീൽ നോട്ടീസ്.

കണ്ണൂർ :പിടി തോമസ് എംഎൽഎക്കെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി.മെഡിക്കല്‍ ഓക്‌സിജന്‍ 70 ടണ്‍ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പിടി തോമസ് പറഞ്ഞത്.

കേരളത്തില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന സതേണ്‍ എയര്‍പ്രോഡക്ടിന്റെ ഉടമ വിജയന്‍ നമ്പ്യാരെ തനിക്കോ കുടുംബത്തിനോ അറിയില്ലെന്ന് പികെ ശ്രീമതി. സതേണ്‍ എയര്‍പ്രൊഡക്ട് പികെ ശ്രീമതിയുടെ കുടുംബത്തിന്റെ ബിനാമി സ്ഥാപനമാണെന്ന പിടി തോമസ് എംഎല്‍എ ആരോപണത്തിലാണ് പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘വിജയന്‍ നമ്പ്യാര്‍ എന്ന പേര് തന്നെ എനിക്ക് അറിയില്ല. ഞങ്ങള്‍ നമ്പ്യാര്‍ സമുദായത്തില്‍പ്പെട്ടതാണ്. കണ്ണൂരാണെന്നും കേട്ടു. കാളപെറ്റൂന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കാന്‍ വേണ്ടി തയ്യാറാവുന്ന ജനപ്രതിനിധി. അദ്ദേഹം എത്രവണ ജനപ്രതിനിധിയായിട്ടുള്ള വ്യക്തിയാണ്. വിജയന്‍ നമ്പ്യാരിനെ കണ്ടിട്ടില്ല.ഒരു വിവാഹ ബന്ധത്തിലൂടെ പോലും ഞങ്ങള്‍ ബന്ധമുണ്ടെങ്കില്‍ ഞാന്‍ അറിയില്ലേ. മകന്റെ ബിനാമി ആണെന്നാണ് പറയുന്നത്. എങ്കില്‍ തെളിയിക്കട്ടെ. അതിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. എന്റെ മകന് ഒരു കമ്പനിയിലും പാര്‍ട്ട്ണര്‍ഷിപ്പ് ഇല്ല. അവന്‍ ഇന്ന് ജോലി ഇല്ലാതെ സാമ്പത്തികമായി എളിയ പ്രയാസത്തിലാണ്. തിരുവനന്തപുരത്ത് ഫഌറ്റിന് പോലും വാടക കൊടുക്കാന്‍ ഇല്ലാതെ തിരിച്ചുവന്നിരിക്കുകയാണ്.

ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടട്ടെ.’ പികെ ശ്രീമതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോപണത്തിന് പിന്നാലെ പിടി തോമസിനെതിരെ പികെ ശ്രീമതി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് നടപടി.

‘മെഡിക്കല്‍ ഓക്‌സിജന്‍ 70 ടണ്‍ സംസ്ഥാനത്തിന് പുറത്തേക്കാണ് ഇപ്പോള്‍ പോകുന്നത്. കേരളത്തിന്റെ ആവശ്യം കഴിഞ്ഞേ ഇത് പോകാവൂവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടാകും. സതേണ്‍ എയര്‍പ്രൊഡക്ട് എന്ന കമ്പനിക്കാണ് ഓക്‌സിജന്‍ വിതരണാവകാശത്തിന്റെ കുത്തക. ഓക്‌സിജന്‍ രോഗികളുടെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി ഗുരുതരമാണ്. എന്നാല്‍ ഇത് മറച്ചുവെക്കുന്നു.’ എന്നായിരുന്നു പിടി തോമസിന്റെ ആരോപണം.

Top