പാചകം ഒരു കലയാണ്. ഈ കലയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് അറുമുഖന്‍. നാടന്‍ പാചക ശൈലിയിലൂടെയാണ് അറുമുഖന്‍ നവമാദ്ധ്യമ ലോകത്ത് പ്രസിദ്ധനാകുന്നത്. ഇ്ദദേഹം വിഭവങ്ങള്‍ പാചകം ചെയ്യുന്ന രീതി മനസിലാക്കാന്‍ ആയിരങ്ങളാണ് ഓണ്‍ലൈനില്‍ തേടിയെത്തുന്നത്. അച്ഛനും മകനുമാണ് പാചകത്തിന് പരിസരമൊരുക്കുന്നത്.
പാചകം ചെയ്യാന്‍ പറ്റിയ നല്ല സ്ഥലം അന്വേഷിച്ചു ഇവര്‍ നടക്കും. അതു ചിലപ്പോള്‍ മനുഷ്യവാസമില്ലാത്ത മലയോരങ്ങളോ കാടിനു സമീപമോ ഒക്കെയാകാം. രുചികരമായ ഭക്ഷണം അസ്സല്‍ നാടന്‍ ശൈലിയില്‍ ഉണ്ടാക്കുന്ന രീതിയാണ് ഇവരുടേത്. പാചകത്തെ വെറുമൊരു കല മാത്രമായി കാണാതെ ജീവിതോപാധിയായി കണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആ അച്ഛന്‍ അറുമുഖന്‍, മകന്‍ ഗോപിനാഥനും. അച്ഛന്റെ പാചക നൈപുണ്യം വിഡിയോയില്‍ പകര്‍ത്തി യൂട്യൂബില്‍ പങ്കുവച്ച് ഇവര്‍ സ്വന്തമാക്കുന്നത് മറ്റേതു ബിസിനസ്സുകളെയും വെല്ലുന്ന വരുമാനമാണ്.
ചിക്കന്‍ കറി, മീന്‍ കറി തുടങ്ങിയ നാടന്‍ വിഭവങ്ങള്‍ മത്രമല്ല വേണമെങ്കില്‍ കെഎഫ്‌സി ചിക്കന്‍ വരെ വെക്കും അറുമുഖന്‍. വലിയ മുട്ടനാടിന്റെ കാല്‍ കറി വച്ചതും 300 മുട്ടകൊണ്ടുള്ള ഭീമന്‍ ബുള്‍സൈയും 100 ചിക്കന്റെ ലിവറെടുത്തു തയാറാക്കിയ രുചികരമായ ഫ്രൈയും എല്ലാം അതില്‍ പെടുന്നു. പ്രകൃതിയുടെ മടിത്തട്ടില്‍ ചെയ്യുന്ന പാചകം എന്ന് അറുമുഖന്റെ പാചകത്തെ വേണമെങ്കില്‍ പറയാം. പാചകം ചെയ്യാന്‍ അനുയോജ്യമായൊരു സ്ഥലം കണ്ടെത്തി കല്ലും വിറകുകളും ശേഖരിച്ച് തീയുണ്ടാക്കി ഗൃഹാതുരത ഓര്‍മിപ്പിക്കും വിധമാണ് അറുമുഖന്റെ പാചകരീതി.