പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ആലോക് നാഥ് ബലാത്സംഗം ചെയ്തു; ബോളിവുഡില്‍ മീടൂ കത്തുന്നു

ബോളിവുഡില്‍ മീടൂ കാമ്പയിന്‍ ശക്തി പ്രാപിക്കുന്നു. പല പ്രമുഖരുടേയും മുഖം മൂടികള്‍ അഴിഞ്ഞുവീഴുകയാണ്. പ്രശസ്ത നടന്‍ ആലോക് നാഥിനെതിരെയാണ് ഏറ്റവും ഒടുവില്‍ ആരോപണം ഉണ്ടായിരിക്കുന്നത്. എഴുത്തുകാരിയും ടെലിവിഷന്‍ പരിപാടികളുടെ സംവിധായികയുമായ വിന്‍ത നന്ദയാണ് ആലോക് നാഥിനെതിരെ രംഗത്തെത്തിയത്. 90കളില്‍ താര എന്ന ടെലിവിഷന്‍ ഷോയില്‍ ജോലി ചെയ്യവെയാണ് തന്നെ ആലോക് ബലാല്‍സംഗം ചെയ്‌തെന്നാണ് ആരോപണം.

വിന്‍ത നന്ദ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പങ്ഖുവച്ചത്. ഈ നിമിഷത്തിനായി നീണ്ട വര്‍ഷങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്നെന്നും തുറന്ന് പറഞ്ഞുകൊണ്ട് അവര്‍ എഴുതി. സിനിമകളില്‍ ‘സദാചാര’ പ്രതിച്ഛായയുള്ള നടനാണ് ആലോക് നാഥ്. പോസ്റ്റില്‍ ആലോക് നാഥിന്റെ പേര് പറഞ്ഞില്ലെങ്കിലും അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത് എന്നതിനുള്ള ശക്തമായ സൂചനകള്‍ അവര്‍ നല്‍കിയിട്ടുണ്ട്. സിനിമകളിലും ടിവി സീരിയലുകളിലും മതപരമായ സദാചാരമൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന പിതൃരൂപമായിട്ടാണ് ആലോക് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് താനുദ്ദേശിച്ചത് ആലോക് നാഥിനെ തന്നെയാണെന്ന് മാധ്യമത്തോട് അവര്‍ വ്യക്തമാക്കി. ഭീതികരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചാണ് ആലോക് തന്നെ ലൈംഗികമായി കീഴ്പ്പെടുത്തിയതെന്ന് വിന്‍ത നന്ദ പറഞ്ഞു. താര എന്ന ഷോ സംവിധാനം ചെയ്യുന്നതില്‍ നിന്നും താന്‍ പിന്മാറാന്‍ ശ്രമിച്ചുവെങ്കിലും അത് നടക്കുകയുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

ആലോകിന്റെ വീട്ടില്‍ നിന്ന് ഒരു പാര്‍ട്ടി കഴിഞ്ഞ് പുലര്‍ച്ചെ രണ്ടുമണിക്ക് വീട്ടിലേക്ക് നടക്കവെയാണ് സംഭവമുണ്ടായയതെന്ന് വിന്‍ത പോസ്റ്റില്‍ പറയുന്നുണ്ട്. താന്‍ കുടിച്ച പാനീയത്തില്‍ എന്തോ കലര്‍ത്തിയിരുന്നു. അതിനാല്‍ ക്ഷീണിതയായിരുന്നു. ഇടയ്ക്കുവെച്ച് മനപ്പൂര്‍വ്വം ആലോക് കാറുമായി വന്നു. താന്‍ അയാളെ വിശ്വസിച്ച് കാറില്‍ കയറി. പിന്നീട് തനിക്ക് മയക്കം വന്നെന്നും വായിലേക്ക് കൂടുതല്‍ മദ്യം ഒഴിച്ചു തരുന്നതും ലൈംഗികമായി ഉപദ്രവിക്കുന്നതും നിസ്സഹായതയോടെ സഹിക്കേണ്ടി വന്നെന്നും വിന്‍ത പറയുന്നു.

കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണങ്ങളുമായി ഒരു സഹപ്രവര്‍ത്തക രംഗത്തു വന്നിരുന്നു. നടന്മാര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധിയാളുകള്‍ ലൈംഗികാക്രമണ ആരോപണങ്ങളില്‍ കുടുങ്ങിയിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എംജെ അക്ബറിനെതിരായ ഗുരുതരമായ ആരോപണം വാര്‍ത്തയാക്കാന്‍ പോലും മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. ചുരുക്കം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമാണ് ഈ വാര്‍ത്ത നല്‍കിയത്.

Top