ബാലഭാസ്‌കറിന്റെ നിലയില്‍ പുരോഗതി; ബോധം തെളിഞ്ഞെന്ന് ആശുപത്രി അധികൃതര്‍

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന് ബോധംതെളിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പൂര്‍ണ്ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആശാവഹമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. വെന്റിലേറ്ററിലാണ് ബാലഭാസ്‌കര്‍ ഉള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്തംബര്‍ 25നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് ഏക മകള്‍ തേജസ്വിനി ബാല മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും കാറോടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുനും അപകടനില തരണം ചെയ്തു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായ പരിക്കേറ്റ ബാലഭാസ്‌കര്‍ ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. പൂര്‍ണമായും ബോധം തെളിഞ്ഞ ശേഷം ബാക്കി ചികിത്സ നടത്താമെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍.

Top