‘ആവശ്യത്തിന് പണി കിട്ടുന്നുണ്ട്’ ജിമ്മില്‍ പോകാത്തതിന്റെ കാരണം പറഞ്ഞ് ദിലീപ്; പ്രസംഗം വൈറലാകുന്നു

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ശേഷം നടന്‍ ദിലീപ് നടത്തുന്ന ആദ്യ ഖത്തര്‍ യാത്രയില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. തനിക്ക് ചിലര്‍ പണി തന്നതാണെന്ന് വ്യഗ്യമായി സൂചിപ്പിക്കുന്ന പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപ് വിദേശ സന്ദര്‍ശത്തിനിടെ ഖത്തറിലെ അല്‍ അമാന്‍ ജിംനേഷ്യത്തിന്റെ പത്താമത് കേന്ദ്രം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ദിലീപിന്റെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ ജിമ്മില്‍ പോകാറില്ല. അതുമായി എനിക്ക് ബന്ധമില്ല. പക്ഷേ, മൂന്ന് നാല് ദിവസമായി ഞാനും ജിമ്മില്‍ പോയിത്തുടങ്ങി. രാവിലെ എഴുന്നേറ്റ് വെയിറ്റ് എടുക്കുക, ശരീരത്തിന് പണി കൊടുക്കുക എന്നൊക്കെ പറയുന്നത് …. ആവശ്യത്തിന് പണി അല്ലാണ്ട് കിട്ടുന്നുണ്ട്. പക്ഷേ, ഓരോ ആളുകളുടെ കാര്യങ്ങള്‍ കേള്‍ക്കുന്‌പോള്‍, ഓരോരോ അസുഖങ്ങളെ കുറിച്ച് കേള്‍ക്കുന്‌പോള്‍ നമ്മളും സത്യം മനസിലാക്കേണ്ടിയിരിക്കുന്നു. ആരോഗ്യം ശരീരത്തിന് വളരെ ആവശ്യമാണ്. വ്യായാമത്തിന് വേണ്ടി ദിവസവും ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. ഇതുപോലുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ അടുത്ത് വരുന്‌പോള്‍ അതിന്റെ ഭാഗമാകുക. നമ്മള്‍ വളര്‍ത്തുന്നതാണ് പ്രസ്ഥാനങ്ങളെല്ലാം – ദിലീപ് പറഞ്ഞു.

തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ബ്രാഞ്ച് ഖത്തറില്‍ വരുന്ന കാര്യവും ദിലീപ് വെളിപ്പെടുത്തി. എവിടെയാണെന്ന ചോദ്യത്തിന് അത് സസ്‌പെന്‍സ് ആയിരിക്കട്ടെ, വരുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്ന് മറുപടി നല്‍കി. ആരാധകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സൗണ്ട് തോമ, ചക്കരമുത്ത് എന്നീ സിനിമകളിലെ തന്റെ കഥാപാത്രത്തെ അനുകരിച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദിലീപേട്ടന്‍ സിക്‌സ് പാക്ക് ആകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ദിലീപ് നല്‍കിയ മറുപടിയും കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഞാന്‍ പണ്ട് സിക്‌സ് പാക്കായിരുന്നു. പിന്നെ സിനിമയൊക്കെ കിട്ടിയപ്പോള്‍ പട്ടിണിയൊക്കെ മാറി കുറച്ച് മാംസമൊക്കെ വന്നു എന്നായിരുന്നു ദിലീപിന്റെ മറുപടി.

Top