ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന വില്ലനില്‍ തെന്നിന്ത്യന്‍ താരങ്ങളായ വിശാലും ഹന്‍സികയും ജോയിന്‍ ചെയ്തു. എറണാകുളത്താണ് ഇപ്പോള്‍ ചിത്രത്തിനായി സെറ്റ്ഒരുക്കിയിരിക്കുന്നത് . വിശാല്‍ ഹന്‍സിക ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കന്നത്. വിശാലിനെയും ഹന്‍സികയെയും കൂടാതെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. ഡോള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ മെലിഞ്ഞ കഥാപാത്രത്തിനായി മോഹന്‍ലാല്‍ ആയുര്‍വേദ ചികിത്സ നേടിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായെത്തുന്നത് മഞ്ജു വാര്യരാണ്. വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രമാണ് ചിത്രത്തില്‍ മഞ്ജുവിന്. അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.
8കെ റെസല്യൂഷനിലാണ് വില്ലന്‍ ഒരുങ്ങുന്നത്. 8 കെ റെസല്യൂഷനില്‍ ചിത്രീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് വില്ലനില്‍ ഉപയോഗിക്കുന്നത്. വിണ്ണൈ താണ്ടി വരുവായാ, നന്ഡപന്‍ തുടങ്ങീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോഡ് പരമഹംസയാണ് ഛായാഗ്രഹണം.
ഗുഡ് ഈസ് ബാഡ് എന്ന ടാഗ്‌ലൈനിലാണ് ചിത്രം പുറത്തിറങ്ങുക. 25-30 കോടി ബഡ്്ജറ്റഅ ചിത്രത്തില്‍ വിഎഫ്എക്‌സിനും സ്‌പെഷ്യല്‍ ഇഫക്ടിനും പ്രാധാന്യമുള്ള ചിത്രമാണിത്. ചിത്രത്തെ ഒരു പെര്‍ഫെക്ട് ത്രില്ലറായാണ് ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തു നിന്നുള്ളവരാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുന്നത്.
പീറ്റര്‍ ഹെയ്നും സ്റ്റണ്ട് സില്‍വയും സ്റ്റണ്ട് ഡയറക്ടറായെത്തും. ബജ്രംഗി ഭായ്ജാന്‍, ലിംഗ തുടങ്ങീ സിനിമകള്‍ നിര്‍മ്മിച്ച റോക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മാടമ്പി, ഗ്രാന്റ്മാസ്റ്റര്‍ മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബി.ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍.