നടന്‍ ശരത് കുമാറിന്റെയും നടി രാധിക ശരത് കുമാറിന്റെയും മകളാണ് വരലക്ഷ്മി. ഇന്ന് തമിഴ് സിനിമാലോകം ചര്‍ച്ച ചെയ്യുന്നത് വരലക്ഷ്മിയുടെയും നടന്‍ വിശാലിന്റെയും പ്രണയത്തെക്കുറിച്ചാണ്. വരലക്ഷ്മിയുമായി അടുത്തവര്‍ഷം വിശാലിന്റെ വിവാഹം നടക്കുമെന്ന വാര്‍ത്തയും കോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം വിശാലും ശരത്കുമാറും ശത്രുതയിലാണ്. എന്നാല്‍ അതൊന്നും തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നമേ അല്ലെന്നാണ് ഇരുവരും പറയുന്നത്.
അതേസമയം, പുതിയ ചിത്രമായ സണ്ടക്കോഴി-2വില്‍ വിശാലിന്റെ പ്രതിനായികയായാണ് വരലക്ഷ്മിയുടെ വരവ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് തകര്‍പ്പന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സണ്ടക്കോഴി -2വിലൂടെ വിശാലും ലിംഗുസ്വാമിയും എത്തുന്നത്.
വിശാലിന്റെ കരിയറിലെ 25ാം ചിത്രമെന്നുള്ള പ്രത്യേകതയും സണ്ടക്കോഴി-2വിനുണ്ട്. കീര്‍ത്തി സുരേഷ്, ഹരീഷ് പേരടി, രാജ്കിരണ്‍, ഗഞ്ജ കറുപ്പ്, തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. വിശാല്‍ ഫിലിം ഫാക്ടറിയും പെന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തും.