വിഷ്ണുപ്രിയ കൊലപാതകം കുറ്റം സമ്മതിച്ച് ശ്യാംജിത്ത്..ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി, കത്തി ഉപയോഗിച്ച് കഴുത്തറുത്തു..വീട് വിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ കുറ്റസമ്മതമൊഴി.

കണ്ണൂർ :കണ്ണൂര്‍ പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകത്തില്‍ സുഹൃത്തും മാനന്തേരി സ്വദേശിയുമായ ശ്യാംജിത്ത് കുറ്റം സമ്മതിച്ചെന്ന് പൊലീസ്.കൂത്തുപറമ്പിനടുത്ത് മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്.ശ്യാംജിത്ത് സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുപ്രിയയുടെ സുഹൃത്ത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബവീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാന്‍ക്കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ (23)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയില്‍ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ആക്രമണസമയത്ത് വീട്ടില്‍ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങള്‍: വിസ്മയ, വിപിന, അരുണ്‍.

പാനൂര്‍ വിഷ്ണുപ്രിയ കൊലപാതകക്കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത് പെണ്‍കുട്ടിയുടെ സുഹൃത്ത് നല്‍കിയ മൊഴിയും വാട്‌സ്ആപ്പ് വീഡിയോ റെക്കോര്‍ഡും. കൊലപാതകി എത്തിയത് വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുമ്പോഴായിരുന്നെന്ന് പൊലീസ് കണ്ടെത്തി. അക്രമിയെ കണ്ട ഉടന്‍ അയാളുടെ പേര് വിഷ്ണുപ്രിയ വിളിച്ചുപറഞ്ഞതും കേസില്‍ നിര്‍ണായകമായി.

കൊലയാളി ബെഡ്‌റൂമിലേക്ക് പ്രവേശിക്കുന്നത് വീഡിയോ കോളിലൂടെ വിഷ്ണുപ്രിയ സുഹൃത്തിന് കാണിച്ചുകൊടുത്തിരുന്നു. ഇതിനൊപ്പം പ്രതിയുടെ പേരും ഉച്ചത്തില്‍ വിളിച്ചു പറഞ്ഞിരുന്നു. പിന്നാലെ മൊബൈല്‍ സ്വിച്ച് ഓഫായി. ഇതോടെ സംശയം തോന്നിയ സുഹൃത്ത് വിവരം മറ്റ് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. ഈ നീക്കമാണ് പ്രതിയായ ശ്യാംജിത്തിനെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.

Top