വിഷുവിന് മലയാളികളെ കൊള്ളയടിച്ചിട്ടും സര്‍ക്കാര്‍ രണ്ടുകൈയ്യും കെട്ടി നോക്കി നിന്നു

Pali_Vegetable_Market

തിരുവനന്തപുരം: ഇത്തവണയും വിഷുവിന് തീ പൊള്ളുന്ന വിലയായിരുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ പൊള്ളുന്ന വിലയാണ് കച്ചവടക്കാര്‍ ഈടാക്കിയത്. ചെറുകിടക്കച്ചവടക്കാര്‍ തോന്നുന്ന രീതിയിലായിരുന്നു വില പേശിയത്. കഥ അറിയാതെ സാധനങ്ങള്‍ വാങ്ങിയ സാധാരണക്കാരുടെ കൈ പൊള്ളി.

അതേസമയം രാഷ്ട്രീയ പാര്‍ട്ടിയുടേതുള്‍പ്പെടെയുള്ള ജൈവപച്ചക്കറി കൃഷി വ്യാപകമായതു വിഷുക്കാലത്തെ പച്ചക്കറി വിപണിയിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വന്നു. മുന്‍പൊങ്ങും ഉണ്ടാകാത്ത തരത്തിലാണ് പലവ്യഞ്ജനവിപണിയിലെ ചെറുകിട കച്ചവടക്കാര്‍ വിഷുവിന് ഉപഭോക്താക്കളെ കൊള്ളയടിച്ചത്. ഒട്ടുമിക്ക പലവ്യഞ്ജനങ്ങള്‍ക്കും കിലോയ്ക്ക് അഞ്ചു മുതല്‍ 15 രൂപവരെയാണു പോയവാരം വര്‍ധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊത്തവിപണിയില്‍ വിലവര്‍ധന ഉണ്ടാകാതിരുന്നിട്ടും ചെറുകിടക്കാര്‍ ഉപഭോക്താക്കളെ ഇത്രകണ്ട് കൊള്ളയടിച്ച സംഭവം അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിലേക്ക് ജനപ്രതിനിധികള്‍ കടന്നതോടെ ഉദ്യോഗസ്ഥരും ആലസ്യത്തിലാണ്ടു. മുന്‍പൊക്കെ ആഘോഷവേളകളില്‍ വിപണിയില്‍ നേരിട്ട് ഇടപെട്ടിരുന്ന സിവില്‍ സപ്ലൈസ് -സഹകരണ വകുപ്പുകള്‍ ഇക്കുറി വിപണിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണു പൊടുന്നനെയുള്ള വിലക്കയറ്റത്തിനു കാരണമായത്.

സിവില്‍ സപ്ലൈസ് ത്രിവേണി ഔട്ട്ലെറ്റുകളില്‍ സബ്സിഡി സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള പല ഇനങ്ങളും കിട്ടാനില്ലാത്തതും ചെറുകിട വ്യാപാരികള്‍ക്ക് വില ഉയര്‍ത്താന്‍ സഹായകമായി. വിഷു-ഓണക്കാലങ്ങളില്‍ പച്ചക്കറി വില കുതിച്ചുയരാറുണ്ടെങ്കിലും ഇക്കുറി അതുണ്ടായില്ല. സ്വാശ്രയ സംഘങ്ങള്‍ പച്ചക്കറികള്‍ വിപണിയില്‍ എത്തിച്ചതും പച്ചക്കറിവിപണിയില്‍ കൈപൊള്ളാതിരിക്കാന്‍ തുണയായി. കണിവെള്ളരി ഉള്‍പ്പെടെയുള്ളവയ്ക്ക് അതുകൊണ്ടു തന്നെ വിലക്കുറവായിരുന്നു.

Top