അദാനിയോട് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍;വിഴിഞ്ഞത്ത് കടുത്ത പ്രതിസന്ധി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിനോട് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ നോട്ടീസ്. 19 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു നിശ്ചിത സമയത്ത് 25 ശതമാനം പണിപൂര്‍ത്തിയാക്കാത്തതിനാലാണ് നടപടി. വേണ്ടത്ര നിര്‍മാണ പുരോഗതി ഇല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തല്‍. ഒരു ദിവസം 12 ലക്ഷം എന്ന കരാര്‍ വ്യവസ്ഥ അനുസരിച്ചാണ് നടപടി. എന്നാല്‍ സമയത്ത് പണിതീരില്ലെന്ന നിലപാട് ആവര്‍ത്തിച്ച് അദാനി ഗ്രൂപ്പും രംഗത്തെത്തി. 16 മാസം കൂടി കിട്ടിയേ തീരൂ എന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. തുറമുഖം കമ്മീഷന്‍ ചെയ്താല്‍ മാത്രമേ അദാനി ഗ്രൂപ്പിന് വരുമാനം കിട്ടിത്തുടങ്ങൂ എന്നും വ്യക്തമാക്കുന്നു.                 ഓഖി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്തുനല്‍കിയത് നഷ്ടപരിഹാരക്കുരുക്കില്‍ നിന്ന് രക്ഷപെടാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കരാര്‍ പ്രകാരം വൈകുന്ന ഓരോ ദിവസവും അദാനി ഗ്രൂപ്പ് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. പ്രകൃതിക്ഷോഭം മൂലമാണ് വൈകുന്നതെങ്കില്‍ ഇത് ഒഴിവാകും. അദാനി ഗ്രൂപ്പും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും അസത്യമെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു.

Top