വിഴിഞ്ഞം പദ്ധതിക്ക് പച്ചക്കൊടി; പദ്ധതി പൂര്‍ത്തീകരിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കി

vizhinjam

ദില്ലി: ഏറെ നാളത്തെ വാദങ്ങള്‍ക്കൊടുവില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ പച്ചക്കൊടി കാണിച്ചു. പദ്ധതി പൂര്‍ത്തീകരിക്കാന്‍ ട്രിബ്യൂണല്‍ ഉപാധികളോടെ അനുമതി നല്‍കി.

പാരിസ്ഥിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് റദ്ദാക്കിയത്.പദ്ധതി പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്ന വാദം കോടതി അംഗീകരിച്ചില്ല, പരിസ്ഥിതി പഠനത്തിനായി ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രദേശത്തെക്കുറിച്ച് പഠനം നടത്തി ആറു മാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഴിഞ്ഞത്തിന് പരിസ്ഥിതി അനുമതി നല്‍കിയതിന് എതിരായ ഹര്‍ജിയിലും, 2011ലെ തീരദേശ നിയമഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലുമാണ് അനുകൂല വിധി പുറപ്പെടുപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ വാദം കേട്ട അഞ്ച് അംഗ ബഞ്ചിലെ സാങ്കേതിക വിദഗ്ദ്ധന്‍ എആര്‍ യൂസഫ് ഓഗസ്റ്റ് 26ന് വിരമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു സാങ്കേതിക വിദഗ്ദ്ധനെ ഉള്‍പ്പെടുത്തി പുനര്‍വാദം വേണോ വിധി പ്രസ്താവിക്കണോ എന്ന ചോദ്യത്തിന് പുനര്‍വാദം വേണ്ട എന്നും നിലവിലെ നാലംഗ ബെഞ്ച് തന്നെ വിധി പ്രസ്താവിച്ചാല്‍ മതിയെന്നുമായിരുന്നു ഇരു കക്ഷികളുടേയും മറുപടി. ഈ സാഹചര്യത്തിലാണ് ഹരിത ട്രിബ്യൂണല്‍ വിധി പ്രസ്താവിച്ചത്.

Top