വിഴിഞ്ഞം സമരത്തിലെ തീവ്രവാദി സാന്നിധ്യം.പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവര്‍ NIA നിരീക്ഷണത്തില്‍. പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലന്ന് സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ എൻഐഎ ഇടപെടൽ ഉണ്ടായിരിക്കുന്നു . നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചവര്‍ എന്‍.ഐ.എ നിരീക്ഷണത്തിലാണ് . തിരുവനന്തപുരം നഗരം വിഴിഞ്ഞം മേഖലയിലുള്ളവരാണ് നിരീക്ഷണത്തില്‍. വിഴിഞ്ഞം സമരത്തിൽ നുഴഞ്ഞ് കയറുന്നത് തടയാനാണ് എൻ.ഐ.എ നിരീക്ഷണം.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി സമരത്തില്‍ പങ്കെടുത്തിരുന്നു . വിഴിഞ്ഞം സമരത്തില്‍ സഹകരിച്ചിട്ടുണ്ടോയെന്നും തുടര്‍ സഹകരണമുണ്ടായോ എന്ന കാര്യവുമാണ് എൻഐഎ പരിശോധിക്കുന്നത്. അതേസമയം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പി.എഫ് ഐ ഇല്ലെന്ന് എൻ ഐ എ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തീവ്ര ഇടത് സംഘടനാ നേതാക്കളുടെ പശ്ചാത്തലം പരിശോധിക്കുന്നുണ്ട്. ഈ നേതാക്കളുടെ ബെനാമി അക്കൗണ്ടുകളും പരിശോധിക്കും. സംസ്ഥാന പോലീസില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നുവെന്നും നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംസ്ഥാനത്തിൽ നിന്നും സുരക്ഷ ലഭിക്കുന്നില്ലെന്നും അതിനാൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കാണിച്ച് അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

കോടതിയുത്തരവുണ്ടായിട്ടും വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണം നൽകുന്നത് തങ്ങൾക്കല്ലെന്നും പ്രതിഷേധക്കാർക്കാണെന്നും അദാനി പോർട്ട്സ് കോടതിയിൽ വാദിച്ചു. പൊലീസ് സംരക്ഷണമൊരുക്കണമെന്ന കോടതിയുത്തരവിന്‍റെ ലംഘനമാണിതെന്നും അദാനി ഗ്രൂപ്പ് നിലപാടെടുത്തു.

ഇതോടെ വിഴിഞ്ഞത്ത് പ്രശ്നമുണ്ടാക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. മറുപടി നൽകിയ സർക്കാർ, വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ വെടിവെപ്പ് ഒഴികെ എല്ലാ നടപടികളും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചു. ബിഷപ്പ് അടക്കമുള്ള വൈദികരെയും പ്രതിയാക്കി കേസെടുത്തു. 5 പേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിന്റെ അന്വേഷണ ചുമതല ആർ നിശാന്തിനിക്ക് നൽകിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Top