ന്യൂഡല്‍ഹി:നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രം മറുപടി നല്‍കേണ്ടതില്ലെന്ന്ന്നു പറഞ്ഞ് കൊല്ലപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച കേന്ദ്ര മന്ത്രി വി.കെ സിങ് വിശദീകരണവുമായി രംഗത്ത്. ആരെയും വേദനിപ്പിക്കാനായിരുന്നില്ല പ്രസ്‌താവന. രണ്ട് കുടുംബങ്ങള്‍ തമ്മിലുളള കലഹമാണ് ഇതിന് പിന്നില്‍. ഇത്തരം സംഭവങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ പഴിച്ചിട്ട് കാര്യമില്ല. സംസ്‌ഥാന സര്‍ക്കാരാണ് അക്രമത്തിന് ഉത്തരവാദികളെന്നും വികെ സിംഗ് പറഞ്ഞു.
ഫരീദാബാദ് സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനല്ലെന്നുമായിരുന്നു വി.കെ സിങിന്റെ വിവാദ പരാമര്‍ശനം. കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തില്‍ ഹരിയാനയിലും രാജ്യവ്യാപകമായും വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
അതിനിടെ ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച കേന്ദ്ര മന്ത്രി വി.കെ സിങിനെ മന്ത്രി സഭയില്‍ നുിന്നും ഇന്നു തന്നെ പുറത്താക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിങ് കേജ്റിവാള്‍ ആവശ്യപ്പെട്ടു. വി.കെ സിങിനെതിരെ ആം ആദ്മി പാര്‍ട്ടി പരാതി നല്‍കും .ദളിതരെ അവഹേളിച്ചതിനെതിരെ കേസെടുക്കണമെന്ന് കേജ്റിവാള്‍ ആവശ്യപ്പെട്ടു.
ഇന്നു രാവിലെ ഗാസിയാബാദില്‍ കൊലചെയ്യപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളെ അവഹേളിച്ച് കേന്ദ്രമന്ത്രി രംഗത്തു വരുകയായിരുന്നു.ഹരിയാനയില്‍ രണ്ട് ദലിത് വിദ്യാര്‍ത്ഥികളെ തീകൊളുത്തി കൊന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് കേന്ദ്ര മന്ത്രി വി.കെ സിങ്. ഒരു നായയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ അതിനു കേന്ദ്രം മറുപടി നല്‍കേണ്ടതില്ലെന്നും വി.കെ സിങ് പറഞ്ഞു.ഗാസിയാബാദില്‍ കഴിഞ്ഞ ദിവസം ദലിത് കുടുംബത്തെ ചുട്ടുകൊന്നസംഭവത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ”സംഭവവുമായി ബന്ധപ്പെട്ട് ഗവര്‍മെന്റിനെ ബന്ധിപ്പിക്കേണ്ടതില്ല, അത് രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ്- സിങ് പറഞ്ഞു. കൊലപാതകം സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി തുടര്‍ന്നു. സംഭവം കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹരിയാനയില്‍ ഭരണം കൈയാളുന്നത് സിങിന്റെ പാര്‍ട്ടിയായ ബി.ജെ.പി തന്നെയാണ്.