താല്‍ക്കാലിക ലാഭങ്ങള്‍ക്കുംവേണ്ടി ആദര്‍ശങ്ങള്‍ അടിയറവ് വയ്ക്കുന്നത് ഗുരുനിന്ദ.വെള്ളാപ്പള്ളിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സുധീരന്‍

തിരുവനന്തപുരം : എസ്എൻഡിപിയോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശനെതിരെ പരോക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് വി. എം സുധീരൻ രംഗത്ത്. താൽക്കാലിക ലാഭങ്ങൾക്കും സ്ഥാനമാനങ്ങൾക്കും വേണ്ടി സംഘപരിവാറിനു മുന്നിൽ ആദർശങ്ങൾ അടിയറവ് വയ്ക്കുന്നവർ ഗുരുനിന്ദയാണ് ചെയ്യുന്നതെന്ന് സുധീരൻ പറഞ്ഞു. അവർക്ക് ചരിത്രം മാപ്പു കൊടുക്കില്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളിയുടെ പേര് പരാമർശിക്കാതെയാണ് സുധീരന്‍റെ വിമർശനം.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നവർ വിജയം ഉറപ്പാക്കണമെന്നും അല്ലെങ്കിൽ സമാധാനം പറയേണ്ടി വരുമെന്നും സുധീരൻ വ്യക്തമാക്കി. റിബലുകളെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Top