‘ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ നഷ്ടം’കത്തിന്റെ ആധികാരികത അറിഞ്ഞാല്‍ പ്രതികരിക്കാമെന്ന് സുധീരന്‍

തിരുവനന്തപുരം : കത്തിന്റെ ആധികാരികത അറിയാതെ പ്രതികരിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ .കെ.പി.സി.സി യോഗത്തില്‍ പറഞ്ഞുകേട്ട കാര്യങ്ങളല്ല ഇപ്പോള്‍ കേള്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.വാര്‍ത്ത വന്നപ്പോഴാണ് കത്തിനെക്കുറിച്ച് മനസിലാക്കുന്നതെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കെ.പി.സിസി രണ്ട് ദിവസമായി 15 മണിക്കൂറാണ് തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിയത്. എല്ലാവര്‍ക്കും അവിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്യമുണ്ടായിരുന്നു. അവിടെ പറഞ്ഞ തരത്തിലുള്ള കാര്യങ്ങളല്ല ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയെയും കേരളാസര്‍ക്കാരിനെയും വിമര്‍ശിച്ച്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്‌ കത്ത്‌ നല്‍കിയിരുന്നു. ഉടന്‍ തന്നെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി അദ്ധ്യക്ഷന്‍ എന്നിവരെ സോണിയാഗാന്ധി ഡല്‍ഹിയിലേക്ക്‌ വിളിപ്പിച്ചു.എല്ലാവരോടും ഈ മാസം 22 ന്‌ ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. മുകുള്‍ വാസ്‌നിക്കിനോടും എ കെ ആന്റണിയോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരുമായി സോണിയയും രാഹുല്‍ഗാന്ധിയും ചര്‍ച്ച നടത്തും. എല്ലാ നേതാക്കളെയും ഒരുമിച്ച്‌ ഇരുത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള ഉദ്ദേശത്തിലാണ്‌ അടിയന്തിരമായി വിളിച്ചിരിക്കുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടിയെയും കേരളാസര്‍ക്കാരിനെയും വിമര്‍ശിച്ച്‌ രമേശ്‌ ചെന്നിത്തല നല്‍കിയ കത്ത്‌ നേരത്തേ പുറത്തു വന്നിരുന്നു. ഭരണത്തില്‍ അഴിമതിയാണെന്നും സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ന്നെന്നും രമേശ്‌ ചെന്നിത്തലയുടെ കത്തില്‍ പറഞ്ഞിട്ടുണ്ട്‌. അടിയന്തിരമായി കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടില്ലെങ്കില്‍ യുഡിഎഫിന്‌ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന്‌ കത്തില്‍ ചൂണ്ടിക്കാണിച്ചു. ഇന്ന്‌ കെപിസിസി നിര്‍വ്വാഹക സമിതിയും ചേരുന്നുണ്ട്‌.വരുന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ നേതൃത്വവുമായി മുന്നോട്ടുപോയാല്‍ യു.ഡി.എഫിന്‌ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നിരുന്ന നായര്‍ഈഴവ വോട്ടുകള്‍ ബിജെപിയിലേയ്‌ക്കും ഇടതുപക്ഷത്തേയ്‌ക്കും നീങ്ങുകയാണെന്നും ഹൈക്കമാന്റിന്‌ അയച്ച കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തിയിട്ടുണ്ട്‌.

എസ്‌.എന്‍.ഡി.പിയും ബിജെപിയുമായി സഖ്യമുണ്ടാക്കി കഴിഞ്ഞു. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന നായര്‍ സമുദായവും ബിജെപിയിലേയ്‌ക്ക്‌ ചാഞ്ഞതായി പറയുന്നു.സര്‍ക്കാരിന്റെ പ്രകടനം മോശമായതാണ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് കത്തില്‍ പറയുന്നത്.മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായും നഷ്ടപ്പട്ടതായും സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ മാസമാണ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം വിശദീകരിച്ച് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്.

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനും പങ്കുണ്ട്. പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ചുകൊണ്ടിരുന്ന നായര്‍ വോട്ടുകള്‍ നഷ്ടപ്പെട്ടെന്നും സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്നും കത്തില്‍ പറയുന്നു. പക്ഷപാതിത്വവും ഏകാതിപത്യ പ്രവണതയും ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റി. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്കയിലാണെന്നും കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്നത് നായര്‍ വിഭാഗമാണ് എന്നാല്‍ ഇപ്പോഴവര്‍ ബിജെപിയിലേക്കും എല്‍ഡിഎഫിലേക്കും കൂടുമാറി. ഈഴവ സമുദായം ബിജെപിക്കുള്ള പിന്തുണ പരസ്യമായി അറിയിച്ചു കഴിഞ്ഞു. സര്‍ക്കാരില്‍ ന്യൂനപക്ഷത്തിനുള്ള മേല്‍ക്കൊയ്മയാണ് ഹിന്ദു സമുദായത്തെ യുഡിഎഫില്‍ നിന്നും അകറ്റുന്നതെന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം വിശദീകരിച്ച് ഹൈക്കമാന്റിന് ചെന്നിത്തല നല്‍കിയ കത്തിലാണ് ഉമ്മന്‍ ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച ഉണ്ടാകണമെങ്കില്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനായി പാര്‍ട്ടി തയ്യാറായിരുന്നില്ല എന്നും വിമതരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

Top