ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് വി.എം സുധീരന്വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു

vm-sudheeran

തിരുവനന്തപുരം :ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു
ലോ അക്കാഡമി ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ സമരത്തിന് ആധാരമായി അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ തികച്ചും ന്യായമാണെന്നും സുധീരന്‍ കത്തില്‍ ഉന്നയിച്ചു..ഇതെല്ലാം സര്‍വകലാശാല ഉപസമിതി നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരിക്കുകയാണ്.വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയത്.
രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍പ്പെട്ട് സിന്‍ഡിക്കേറ്റിലെ സി.പി.എം. അംഗങ്ങള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാതെ പ്രിന്‍സിപ്പാളിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ലോ അക്കാഡമി ലോ കോളേജ് പ്രിന്‍സിപ്പലിന്റെ നിയമനം നിമമാനുസൃതമായി ഇതുവരെ സര്‍വ്വകലാശാല അംഗീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇതേ കാരണത്താല്‍ പ്രിന്‍സിപ്പളിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള അധികാരം സര്‍വ്വകലാശാലയ്ക്കുണ്ട്.അതിനാല്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പാളിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യാന്‍ പ്രോ ചാന്‍സലര്‍ എന്നനിലയില്‍ ആവശ്യമായ നിര്‍ദ്ദേശം സര്‍വ്വകലാശാലയ്ക്ക് നല്‍കണമെന്ന് താല്‍പ്പര്യപ്പെടുന്നു. സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് താങ്കള്‍തന്നെ നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ.

Top