വോട്ടിംഗ് മെഷീനെതിരെ പരാതി നല്‍കുന്നതിനെ കുറ്റകരമായി കാണരുത്; സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു

ന്യൂഡല്‍ഹി: വോട്ടിങ് മെഷിനെതിരായ ആരോപണങ്ങള്‍ കുറ്റകരമായി കാണുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയച്ചു.

വോട്ടിങ് മെഷിനും വിവിപാറ്റ് മെഷിനും തെറ്റായി പ്രവര്‍ത്തിക്കുന്നു എന്ന പരാതി നല്‍കുന്നവര്‍ തങ്ങളുടെ ആരോപണം തെളിയിക്കണം എന്നതാണ് നിലവിലെ നിയമം. തന്റെ ആരോപണം തെളിയിക്കാനായില്ലെങ്കില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. ഇതിനെതിരെയാണ് ഹര്‍ജി. ഇങ്ങനെ കേസെടുക്കുന്നത് ഭരണ ഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്നാണ് ഹര്‍ജിക്കാരന്‍ വാദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുനില്‍ അഹ്യ എന്നയാള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് ദീപക് ഗുപ്ത, ശഞ്ജിവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

1961 ലെ തിരഞ്ഞെടുപ്പ് ചട്ടത്തിലെ 49 എംഎ, ഐപിസി 177 എന്നിവ പ്രകാരം വോട്ടിങ് മെഷിന്‍, വിവിപാറ്റ് മെഷിന്‍ എന്നിവയുടെ പ്രവര്‍ത്തനത്തില്‍ തകരാര്‍ ഉണ്ടായെന്ന് ഒരാള്‍ ആരോപണം ഉന്നയിക്കുന്നുവെങ്കില്‍ ആരോപണം സത്യമെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം അയാള്‍ക്ക് തന്നെയാണ്. തന്റെ അവകാശവാദം തെറ്റെന്ന് തെളിയിക്കാന്‍ ആയില്ലെങ്കില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. ആറുമാസം തടവ് ശിക്ഷയാണ് ഈ കുറ്റത്തിന് നിയമം അനുശാസിക്കുന്നത്. ഇക്കാര്യത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് തീര്‍പ്പുണ്ടാകണമെന്ന ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.

Top