മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ കോണ്‍ഗ്രസ് ഒരു സീറ്റിലൊഴികെ എല്ലായിടത്തും പരാജയപ്പെടാൻ കാരണം വോട്ടിംഗ് മെഷീനിലെ ക്രമക്കേടാണെന്ന് സംശയിക്കേണ്ടിയിരുന്നുവെന്ന് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാർഥികൾ. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകുമെന്ന് ബണ്ട്വാൾ മണ്ഡലത്തിൽനിന്നും പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാർഥി രാമനാഥ് റായ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ജില്ലയിൽ എട്ടു സീറ്റിൽ ഏഴിടത്തും ബിജെപിയാണ് വിജയിച്ചത്. ജനവിധി അംഗീകരിക്കുന്നു. എന്നാൽ, വോട്ടിംഗ് മെഷീനെക്കുറിച്ച് ഞങ്ങൾക്ക് ചില സംശയ ങ്ങളുണ്ട്. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ചില കുഴപ്പങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യവും തെരഞ്ഞെടുപ്പുകമ്മീഷനെ ബോധ്യപ്പെടുത്തും. എട്ടു മണ്ഡലങ്ങളിലും കോ ണ്‍ഗ്രസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു.-രാമനാഥ് റായ് പറഞ്ഞു.
45,000ത്തിനും 55,000ത്തിനുമിടയിൽ ഭൂരിപക്ഷം നേടിയാണ് ഏഴു മണ്ഡലങ്ങളിലും ബിജെപി വിജയിച്ചത്. ബിജെപിക്കുവേണ്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മംഗളൂരു മേഖലയിൽ ദിവസങ്ങളോളം പ്രചാരണം നടത്തിയിരുന്നു.