വിഎസ് മത്സരിക്കണമെന്ന് ബഹൂഭൂരിപക്ഷം ജനങ്ങളും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് അച്യുതാനന്ദന്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ വിഎസ് തയ്യാര്‍ !

ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സര രംഗത്തുണ്ടാവണമെന്നാണ് കൂടുതല്‍ ജനങ്ങളുടെയും ആഗ്രഹമെന്ന് ഏഷ്യനെറ്റ് അഭിപ്രായ സര്‍വ്വെ. 73 ശതമാനം പേരും വിഎസ് മത്സരിക്കണമെന്ന അഭിപ്രായക്കാരാണ്. അതേ സമയം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് വിഎസ് ഇങ്ങനെ മറുപടി നല്‍കിയത്.

വിഎസ് അച്യുതാനന്ദന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുണ്ടാകുമോ എന്ന ആശയ കുഴപ്പങ്ങള്‍ക്കിടെയാണ് വിഎസ് മത്സരിക്കണമെന്ന് ജനങ്ങളുടെ അഭിപ്രായം പ്രമുഖ ചാനല്‍ പുറത്ത് വിടുന്നത്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം തയ്യാറെടുക്കുന്നതിനിടെയാണ് വീണ്ടും വിഎസിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി വിഎസ് മത്സരിച്ചില്ലെങ്കില്‍ അത് പാര്‍ട്ടി അനുമതിയില്ലാത്തതിനാലാണെന്ന് വ്യാഖ്യാനിക്കപ്പെടും ഇത് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാകും. മാത്രമല പാര്‍ട്ടിക്കെതിരെ പരസ്യ പ്രതിഷേധത്തിനും ഇടയാക്കുമെന്നും മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. വിഎസിനെ പ്രചരാണ നേതൃത്വം ഏല്‍പ്പിച്ച് മത്സര രംഗത്ത് നിന്ന മാറ്റാനാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വിഎസിന്റെ ഇത് സംബന്ധിച്ച പ്രഖ്യാപനം അവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

ഏഷ്യനെറ്റ് സീ ഫോര്‍ സര്‍വ്വേയില്‍ ഏറ്റവും ജനകീയ പിന്തുണ ലഭിച്ചതും വിഎസ് അച്യുതാനന്ദനാണ്. പിണറായി വിജയനും വിഎസും ഒരുമിച്ച് മത്സരിച്ചാല്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാകുമോ എന്ന ചോദ്യത്തിന്ന് അനുകൂലമായ മറുപടി നല്‍കിയത് 38 ശതമാനം പേര്‍മാത്രമാണ്. ലാവ്‌ലിന് കേസ് പാര്‍ട്ടിക്ക് തിരിച്ചടിക്ക് ഇടയാക്കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 93ാം വയസിലും ഒരു അങ്കത്തിനുള്ള ബാല്യമുണ്ടെന്നാണ് മലയാളികള്‍ ഇപ്പോഴും വിഎസിനെ കുറിച്ച് കരുതുന്നത്. അത് കൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിലും വിഎസ് തന്നെയായിരിക്കും ഇടതുമുന്നണിയുടെ ചുക്കാന്‍ പിടിക്കുക എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി അണികള്‍.

Top