താരപ്രചാരക പട്ടികയിൽ നിന്നും വിഎസ് പുറത്ത്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വിവിധ പാർട്ടികളുടെ നാൽപതംഗ താരപ്രചാരകരുടെ പട്ടികയായി. സിപിഎമ്മിന്റെ താരപ്രചാരക പട്ടികയിൽ നിന്ന് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പുറത്തായി. സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപ്രചാരണത്തിന്റെ മുന്നിൽ നിന്നിരുന്ന വിഎസ് ഇക്കുറിയും പ്രചാരണരംഗത്തുണ്ട്. എങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷനു പാർട്ടി നൽകിയ നേതാക്കളുടെ പട്ടികയിൽ അദ്ദേഹം ഉൾപ്പെട്ടില്ല.പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി, തോമസ് ഐസക്, എസ്. രാമചന്ദ്രൻപിള്ള, എളമരം കരീം, വിജു കൃഷ്ണൻ, എ. വിജയരാഘവൻ, എ.ആർ സിന്ധു എന്നിവരാണ് പ്രചാരകരുടെ പട്ടികയിലുള്ള കേരള നേതാക്കൾ.

Top