വിഎസിന് തിരുവനന്തപുരം വനിതാ കോളെജില്‍ തീപ്പൊരി സ്വീകരണം; പെണ്‍പടയുടെ ആവേശത്തില്‍ സന്തോഷിച്ച് സഖാവ്

തിരുവനന്തപുരം: സിനിമാതാരങ്ങളെക്കാള്‍ വെല്ലുന്ന സ്വീകരണം ലഭിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാരാണ് അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ.. വിഎസ് അച്യുതാനന്ദന്‍. കേരളത്തിലെ ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന നേതാവ് കൂടിയാണ് വിഎസ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വനിതാ കോളെജിലെത്തിയ വിഎസിന് പെണ്‍കുട്ടികളുടെ ആവേശ്വജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

തിരുവനന്തപുരം വിമന്‍സ് കോളേജിലെ ദക്ഷിണേന്ത്യന്‍ ഇന്റര്‍ കൊളേജിയറ്റ് ഹാന്റ്ബാള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനാണ് വി എസ് എത്തിയത്. വെളളിത്തിരയിലെ സൂപ്പര്‍ സ്റ്റാറുകള്‍ പോലും കൊതിക്കുന്ന കയ്യടിയോടെയായിരുന്നു വിദ്യാര്‍ഥികള്‍ വി എസിനെ സ്വീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി എസിന്റെ പേര് പറഞ്ഞപ്പോഴെല്ലാം നിലയ്ക്കാത്ത മുദ്രാവാക്യം വിളികളും കയ്യടിയുമായിരുന്നു.

Top