വിഎസ് അച്യുതാനന്ദന്‍ കസേര ഉറപ്പിച്ചു; ഒപ്പം നിന്നവര്‍ ഇത്തവണയും വഴിയാധാരം: വിഎസിന്റെ ഈ നെറികേട് ആരും കാണുനില്ല ?

തൃശൂര്‍: ഒടുവില്‍ വിഎസ് അച്യുതാനന്ദന്‍ സ്വന്തം കസേര ഉറപ്പിച്ച് അണികളെ ബലിയാടാക്കി. വിഎസിനെ കേരളം മുഴുവന്‍ ആരാധിക്കുമ്പോഴും സ്വന്തം താല്‍പ്പര്യത്തിന് വേണ്ടി കൂടെയുള്ളവരെ വെട്ടിനിരത്തുന്ന പഴയകാല ശീലം ഇപ്പോഴും വിഎസ് കയ്യൊഴിഞ്ഞിട്ടില്ലെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും തെളിയിച്ചു. പാര്‍ട്ടി കമ്മിറ്റികളില്‍ വിഎസിനെ പിന്തുണച്ച ഒരാളെ പോലും പച്ചതൊടിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിരുന്നില്ല. ഏറ്റവുമൊടുവില്‍ ഈ വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിലെങ്കിലും വിഎസിന്റെ വിശ്വസ്തര്‍ക്ക് സീറ്റ് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷെ മുന്‍കാലങ്ങളിലെ പോലെ വിഎസിന് സീറ്റ് ഉറപ്പിച്ച് മറ്റുള്ളവരുടെ കാര്യത്തില്‍ വിഎസ് നിശബ്ദനായി. സിപിഎമ്മില്‍ വിഎസിനൊപ്പം എക്കാലവും നിലകൊണ്ടവര്‍ കറിവേപ്പിലപോലെ പുറത്തായതാണ് സിപിഎമ്മിന്റെ മുന്‍കാല ചരിത്രം. വിഎസ് മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും വിലസുമ്പോള്‍ വിഎസിനെ വിഎസാക്കാന്‍ ഒപ്പം നിന്ന അനുഭാവികളും അണികളും എന്നും ചവിട്ടി താഴ്ത്തപ്പെട്ടു. വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെഎം ഷാജഹാന്‍ മുതല്‍ നിരവധി പേരാണ് ഇങ്ങനെ ഇരകളാകട്ടപ്പെട്ടത്.

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍ മത്സരിപ്പിക്കാന്‍ വിഎസ് കേന്ദ്രകമ്മിറ്റിക്ക് ചില പേരുകള്‍ നല്‍കിയെന്നായിരുന്നു മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. ഇതില്‍ ഡി വൈഎഫ് ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറി ടി ശശിധരുമുണ്ടായിരുന്നുവെന്നാണ് വിഎസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. വിഎസ് അനുകൂലിയായി എന്നതിന്റെ പേരില്‍ മാത്രം തഴയപ്പെട്ട മിടുക്കനായ നേതാവായിരുന്നു ടി ശശിധരന്‍. ശശിധരനെ പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക് അടുപ്പിക്കാന്‍ വിഎസ് തന്റെ സ്വാധീനം ഉപയോഗിക്കുമെന്നാണ് അണികള്‍ കരുതിയത്. എന്നാല്‍ വിഎസ് അനുകൂലികളായ ഒരാളഎയും ഇത്തവണ മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. ഇതിനൊരപവാദമായിട്ടുള്ളത് എസ് ശര്‍മ്മമാത്രമാണ്. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ എംഎല്‍എയായ ഇരിങ്ങാലക്കുടയില്‍ ടി ശശിധരന്‍ മത്സരിച്ചാല്‍ വിജയമുറപ്പായിട്ടും സ്ഥാര്‍ത്ഥിത്വം പരിഗണിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തയ്യാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഔദ്യോഗിക പക്ഷത്തിന്റെ അപ്രീതിക്കിരയായി വിഎസിനായി ഇക്കുറി തെരുവിലിറങ്ങാന്‍ കടുത്ത വിഎസ് പക്ഷക്കാര്‍ പോലും തയ്യാറായിരുന്നില്ല. ആദ്യം സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടെങ്കില്‍ മത്സരിക്കില്ലായെന്ന് പ്രഖ്യാപനം നടത്തി വീരപരിവേഷത്തിന് ശ്രമിച്ച അച്യുതാനന്ദന്‍ ഒടുവില്‍ അധികാര മോഹത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പൂര്‍ണമായും, സംസ്ഥാന കമ്മറ്റിയില്‍ ബഹുഭൂരിപക്ഷവും എതിര്‍പ്പ് പ്രകടപ്പിച്ചിട്ടും വിഎസ് നേരത്തെ നടത്തിയ പ്രഖ്യാപനങ്ങള്‍ വിഴുങ്ങിയത് അധികാര മോഹമല്ലാതെ മറ്റെന്താണെന്നാണ് മറുപക്ഷം ചേദിക്കുന്നത്.

തന്റെ കസേര ഉറപ്പിച്ചതോടെ തനിക്കൊപ്പം നിന്നവരെ അദ്ദേഹം മറന്നു. പിണറായി പക്ഷമാകട്ടെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള പ്രതിസന്ധി മുന്‍കൂട്ടി കണ്ട് വിഎസ് പക്ഷ എംഎല്‍എമാരെ പരമാവധി കുറയ്ക്കുകയെന്ന തന്ത്രമാണ് പയറ്റുന്നത്. കടുത്ത വിഎസ് പക്ഷക്കാരന്‍ എന്ന് അറിയപ്പെടുന്ന എസ്. ശര്‍മ്മയ്ക്ക് മാത്രമാണ് ഇതു വരെ മത്സരിക്കാന്‍ സീറ്റുറപ്പായിട്ടുള്ളത്.

അച്യുതാനന്ദനെ പാര്‍ട്ടി വിരുദ്ധനെന്ന് മുദ്രകുത്തി നടത്തിയ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വിഎസിന്റെ സമര പാരമ്പര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും മാത്രമല്ല, വ്യക്തിപരമായും അധിക്ഷേപിച്ച് പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന കമ്മറ്റി യോഗത്തിലും, പിന്നീട് ഒരു പൊതുയോഗത്തിലും പിണറായിക്കെതിരെ ആഞ്ഞടിച്ച വിഎസ് പക്ഷത്തെ പ്രമുഖനായ സി.കെ. സദാശിവനെ വെട്ടിനിരത്തുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. മൂന്നും നാലും തവണ തുടര്‍ച്ചയായി മത്സരിക്കുന്ന സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം ജില്ലയില്‍ സീറ്റ് നല്‍കിയെങ്കിലും സിറ്റിങ് സീറ്റായ കായംകുളത്ത് സദാശിവന് സീറ്റ് നിഷേധിച്ചു.

വിഎസ് പക്ഷത്ത് ഉറച്ചു നിന്നു എന്നതുമാത്രമാണ് സദാശിവന് തിരിച്ചടിയായത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെങ്കിലും ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് സദാശിവന് വിജയ സാദ്ധ്യത പരിഗണിച്ച് സീറ്റ് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് പരിഗണിക്കണമെന്നില്ല, ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ സി. എസ്. സുജാതയേയും ചെങ്ങന്നൂരില്‍ പരിഗണിക്കുന്നു.

എറണാകുളത്ത് ചന്ദ്രന്‍പിള്ളയും വിഎസിനായി ബലിയാടായവരില്‍പ്പെടും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനിടെ പിണങ്ങിപോയ വിഎസിനെ അനുനയിപ്പിച്ച് മടക്കി കൊണ്ടുവരാന്‍ ഔദ്യോഗിക പക്ഷം നിയോഗിച്ചത് ചന്ദ്രന്‍പിള്ളയെയായിരുന്നു. എതിരാളികളെ മാത്രമല്ല സ്വന്തം അണികളെയും വിഎസ് വെട്ടിനിരത്തുകയാണെന്ന് ഒരിക്കല്‍ കൂടി തെളിയുന്നു.

Top