തിരുവനന്തപുരം: യുഡിഎഫിന് ചുട്ട മറുപടിയുമായി വിഎസ് അച്യുതാനന്ദനെത്തി. താന്‍ താമസിച്ചത് തകര മേല്‍ക്കൂരയുള്ള ഔട്ട് ഹൗസിലാണെന്ന് വിഎസ് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കന്റോണ്‍മെന്റ് ഹൗസില്‍ ഉമ്മന്‍ചാണ്ടി താമസിച്ചില്ല. വസതി വാസയോഗ്യമല്ലാത്തതുകൊണ്ടാണ് അദ്ദേഹം അവിടെ താമസിക്കാതിരുന്നത്.
അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ ആളുകള്‍ ലോഡ്ജ് പോലെ ഈ പൈതൃകസ്മാരകം ഉപയോഗിച്ചുവരികയായിരുന്നു. കാന്റീന്‍ വരെ അവിടെ നടത്തിയിരുതായാണ് കാണാന്‍ കഴിഞ്ഞിരുന്നതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണ് യുഡിഎഫ് ചോദ്യങ്ങളിലൂടെ ശ്രമിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി. കന്റോണ്‍മെന്റ് ഹൗസ് വാസയോഗ്യമാക്കുന്നതിന് ചെലവിട്ട സംഖ്യ സംബന്ധിച്ച യുഡിഎഫിന്റെ ചോദ്യത്തിന് മറുപടിയുമായി വിഎസ് നല്‍കിയത്.
തിരുവിതാംകൂര്‍-കേരള രാഷ്ട്രീയത്തിലെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ ഈ പൈതൃക സ്ഥാപനം കാത്തുസൂക്ഷിക്കണം എന്ന നിര്‍ബ്ബന്ധംകൊണ്ടാണ് കന്റോമെന്റ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. അതിന് ആവശ്യമായ തുക ചെലവാക്കിയത് സര്‍ക്കാരാണ്. താനും കുടുംബവും താമസിച്ചത് ഈ പൈതൃകസ്ഥാപനത്തിനോട് ചേര്‍ന്ന തകര മേല്‍ക്കൂരയുള്ള ഔട്ട് ഹൗസിലാണ്. ഇക്കാര്യം ഏതൊരാള്‍ക്കും പരിശോധിച്ചാല്‍ ബോദ്ധ്യപ്പെടുതാണെന്നും വിഎസ് പറഞ്ഞു.
പത്രസമ്മേളനങ്ങള്‍ക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മാത്രമേ ഈ പൈതൃകസ്ഥാപനം ഉപയോഗിച്ചിരുന്നുള്ളു. തന്റെ പേഴ്സണല്‍ സ്റ്റാഫും അനുബന്ധ ജോലിക്കാരും ഓഫീസും ഇതോട് ചേര്‍ന്ന കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തന്റെ ഓഫീസ്, പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസ് ആയിരുന്നതുകൊണ്ട് ഫോണിനും ഇന്റര്‍നെറ്റിനുമൊക്കെ ചെലവായ തുക പൊതു ആവശ്യത്തിനു വേണ്ടി വിനിയോഗിച്ചിട്ടുള്ളതാണ്. – വിഎസ് പറയുന്നു.
ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ചെലവിട്ടത് 5.67 ലക്ഷം രൂപയാണെും പുറത്തുവിട്ടിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞതിനു ശേഷം അവിടെ താമസിക്കാന്‍ വന്ന ഉമ്മന്‍ചാണ്ടിക്ക് ഇത്രയും ചെറിയ തുക മാത്രം ചെലവാക്കേണ്ടിവന്നത് താന്‍ താമസിച്ചപ്പോള്‍ ക്ലിഫ് ഹൗസ് നന്നായി പരിപാലിച്ചതുകൊണ്ടാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.