കോടതി വിധി കൊണ്ടൊന്നും താന്‍ തളരില്ല; താന്‍ സമര്‍പ്പിച്ച മുഖ്യഹര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി

Oommen_Chandy,_Chief_Minister_of_Kerala

തിരുവനന്തപുരം: വിഎസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസിന്റെ ഉപഹര്‍ജി കോടതി തള്ളിയതോടെ ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനങ്ങള്‍ വീണ്ടും ഉയര്‍ന്നു. മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയാണെന്നാണ് ഇതിനോട് പലരും പ്രതികരിച്ചത്. എന്നാല്‍, മാനനഷ്ടക്കേസില്‍ കോടതി വിധി തനിക്ക് ക്ഷീണമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

താന്‍ സമര്‍പ്പിച്ച മുഖ്യഹര്‍ജി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വിഎസ് പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ മാറ്റി പറഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ നിന്നും അച്യുതാനന്ദനെ വിലക്കണമെന്ന ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഎസിനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതി വെള്ളിയാഴ്ച വൈകീട്ടോടെയാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിക്കുന്നത് പ്രതിപക്ഷനേതാവിന്റെ അവകാശത്തിന് മേലുളള കടന്നുകയറ്റമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്ക് അപരിഹാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു. മുഖ്യമന്ത്രി നല്‍കിയ മാനനഷ്ടക്കേസിലെ ആരോപണങ്ങള്‍ പരിഗണിക്കുന്നത് വിചാരണക്കോടതിക്ക് വിട്ടു.

Top