തിരുവനന്തപുരം:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൊള്ളപ്പലിശക്കാരനായ ഷൈലോക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മൈക്രോഫിനാന്‍സ് ഇടപാടില്‍ ആരോപണം നേരിടുന്ന വെള്ളാപ്പള്ളിയെ ഷൈലോക്ക് കണ്ടാല്‍ തൊഴുതു പോകുമെന്നും വിഎസ്‍ പറഞ്ഞു.
അതേസമയം, സിപിഎം- എസ്എന്‍ഡിപി ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം- എസ്എന്‍ഡിപി ബന്ധം സാധ്യമായേക്കാം. മൈക്രോഫിനാന്‍സ് അഴിമതി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വിശ്വാസമുള്ള ആളെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പരസ്പരം ആക്രമിച്ച നിരവധി പാര്‍ട്ടികള്‍ പിന്നീട് ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങളുടെ അജന്‍ഡ അംഗീകരിക്കുന്ന ആരുമായും സഹകരിക്കാനും തയാറാണ്. മൈക്രോഫിനാന്‍സില്‍ അഴിമതി തെളിഞ്ഞാല്‍ തൂക്കുകയറില്‍ കയറാന്‍ വരെ താന്‍ ഒരുക്കമാണ്. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ വിഎസ് വെയിലത്ത് മുട്ടില്‍ നില്‍ക്കാന്‍ തയാറാണോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
രണ്ട് ശതമാനം പലിശക്കെടുത്ത 15 കോടി രൂപ ജനങ്ങള്‍ക്ക് വിതരണം ചെയ്തത് 12 ശതമാനം പലിശയ്ക്കാണ്. 15 കോടി രൂപയുടെ 10 ശതമാനം മാത്രമാണ് വായ്പ നല്‍കിയത്.
എസ്എന്‍ ട്രസ്റ്റിന്റേയും,യോഗത്തിന്റേയും കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനം നടത്തിയത് വഴി 220 കോടിയോളം രൂപ വെള്ളാപ്പള്ളി കോഴവാങ്ങിയെന്ന് വിഎസ് ആരോപിച്ചു. കോഴവാങ്ങി നടത്തിയ നിയമനങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് കൊണ്ട് വാങ്ങിയ പണത്തിന്റെ കണക്ക് ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും വിഎസ് പറഞ്ഞു.