
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം. കേരള രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവിന് ബുധനാഴ്ച 98 വയസ് പൂര്‍ത്തിയാവും. വാര്‍ദ്ധഖ്യ സഹജമായ അവശതകളാള്‍ രണ്ട് വര്‍ഷമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്ന വിഎസ് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. കേരളം അടുത്തിടെ വലിയ വിവാദങ്ങളില്‍ അകപ്പെ ട്ടപ്പോഴും, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയം വിഎസ് എന്ന അതികായന്റെ അഭാവം നേരിട്ട് അനുഭവിച്ചിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍കുമാറിന്റെ വസതിയിലിരുന്നു എല്ലാം വിഎസ് അറിയുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
2019 ലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ ദിനാചരണമായിരുന്നു വിഎസ് പങ്കെടുത്ത അവസാന പൊതുചടങ്ങ്. അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് കേരളത്തിന്റെ സമര നായകന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ പദവി ഒഴിഞ്ഞു. വീട്ടില്‍ വീല്‍ച്ചെയറില്‍ കഴിയുന്ന വിഎസിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് മകന്‍ പങ്കുവെച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. ലളിതമായ ചടങ്ങുകളോടെയാവും വിഎസിന്റെ ഇത്തവണത്തേയും പിറന്നാള്‍ ആഘോഷം.
1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായിട്ടാണ് വി എസ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. 1940 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു വി എസിന്റെ ആദ്യകാല പ്രവര്‍ത്തനം. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. തുടര്‍ന്ന് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലില്‍ തടവില്‍ കഴിഞ്ഞു. ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ സി പി ഐ ദേശീയ കൗൺസിൽ അംഗം. 1964ൽ സിപിഐ ദേശീയ കോൺഗ്രസ്സിൽ നിന്നിറങ്ങി വന്ന 32 പേർ ചേർന്ന് സി പി ഐ എം രൂപീകരിച്ചതിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്യുതാനന്ദൻ.
നിരവധി പ്രമുഖര്‍ വിഎസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്. ‘പുന്നപ്ര വയലാർ സമരാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത വിപ്ലവ സൂര്യന് ഇന്ന് 98 വയസ്സ് പൂർത്തിയാവുന്നു ,ഈ വിപ്ലവകാരിയുടെ മുന്നിൽ പ്രായം കുറിക്കുന്നഅക്കങ്ങൾക്ക് കേവല മൂല്യം പോലും ഇല്ല’- എന്നായിരുന്നു എ എം ആരിഫ് എം പി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ വി എസ്സ്, ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യവും,വർത്തമാനകാല ഇന്ത്യയിൽ പുതിയ പോരാട്ടങ്ങൾക്ക് പ്രചോദനവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2006 മുതൽ എൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കം കുറിക്കുന്നത് സഖാവാണ് .
2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിലും കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ ശാരീരിക അവശതകൾക്കിടയിലും ആലപ്പുഴയിൽ വി എസ് എത്തി .എൻ്റെ ഓർമ്മ ശരിയാണെങ്കിൽ 20 മണ്ഡലങ്ങളിൽ നടന്ന കൺവൻഷനുകളിൽ സഖാവ് ആലപ്പുഴയിൽ മാത്രമാണ് പങ്കെടുത്തത് . സഖാവിൻ്റെ കഴിഞ്ഞ രണ്ടു വർഷത്തിനിടെയുള്ള അവസാന പൊതുപരിപാടിയും അതു തന്നെ ആയിരുന്നു. ഈ നാട് അസ്തമയ സൂര്യൻ്റെ അരുണാഭയേറ്റ് വെറുതെ ചുവപ്പണിഞ്ഞതല്ല, സഖാവ് വി എസ്സിനെപോലെയുള്ള കമ്മ്യൂണിസ്റ്റ് കർമ്മയോഗികളുടെ കരളുറപ്പു കൊണ്ട് തീർത്തതാണ് , വേലിയ്ക്കകത്ത് ശങ്കരൻ അച്ചുതാനന്ദന്, ജനലക്ഷങ്ങളുടെ പ്രിയസഖാവിന് ,പ്രായത്തെ തോൽപ്പിച്ച വിപ്ലവകാരിക്ക് , ജന്മദിനാശംസകൾ- എ എം ആരിഫ് കുറിപ്പ് അവസാനിപ്പിക്കുന്നു.
പക്ഷാഘാതമായിരുന്നു വിഎസിനെ ശാരീരികമായി തളര്‍ത്തിയത്. എഴുന്നേറ്റ് നടക്കാന്‍ ഉള്‍പ്പെടെ മറ്റൊരാളുടെ സഹായം ആവശ്യമാണ്. പക്ഷേ എന്നും പത്രങ്ങള്‍ വായിച്ച് കേള്‍പ്പിക്കും. ചില സമയങ്ങളില്‍ ടിവി കാണും വിഎ അരുണ്‍കുമാര്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ കേരളത്തില്‍ കോവിഡ് രോഗ ബാധ രൂക്ഷമായതോടെ യാണ് വിഎസ് പൊതു വേദികളില്‍ നിന്നും പിന്‍വാങ്ങിയത്. അതിന് ശേഷം സന്ദര്‍ശകരെയും അനുവദിച്ചിട്ടില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മന്ത്രിമാര്‍ ഉള്‍പ്പെടെ സന്ദര്‍ശനത്തിന് താല്‍പര്യം അറിയിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് അനുമതി നല്‍കിയിരുന്നില്ല.