തിരുവനന്തപുരം:വി എസ് അച്യുതാനന്ദന് താക്കീത് മാത്രം . പിബി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം, വിഎസിനെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയതായാണ് വിവരം. പകരം, വിഎസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും. വിഎസ് പാര്‍ട്ടിയേയും പാര്‍ട്ടി വിഎസിനെയും വിശ്വാസത്തിലെടുത്ത് ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്രകമ്മിറ്റിയില്‍ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നു തുറന്നു പറഞ്ഞു നേരത്തെ വി എസ് അച്യുതാനന്ദന്‍ മാദ്ധ്യമങ്ങള്‍ക്കു മുന്നിലെത്തുകയും ചെയ്തിരുന്നു. കേന്ദ്രകമ്മിറ്റിയില്‍ നടന്നതു തൃപ്തികരമായ കാര്യങ്ങളെന്നും തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നുമാണു വി എസ് അച്യുതാനന്ദന്‍ മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് .പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം അല്‍പം സമയം മുമ്പാണ് അവസാനിച്ചത്. യോഗത്തിന് ശേഷമുള്ള വി എസിന്റെ പ്രതികരണത്തില്‍ നിന്ന് അദ്ദേഹത്തിനെതിരെ നടപടിയൊന്നും ഉണ്ടാകില്ലെന്ന സൂചനയാണു പുറത്തുവന്നത്. തന്നെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് വി എസ് നേരത്തെ സീതാറാം യെച്ചൂരിയോട് ആവശ്യപ്പെട്ടിരുന്നു.
സിപിഎമ്മിന്റെ സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ടാണ് ഏറെ നാളുകള്‍ക്കുശേഷം ഇന്ന് കേന്ദ്രകമ്മിറ്റിയുടെ ചര്‍ച്ചയ്ക്ക് എത്തിയത്. സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് എതിരായി വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയും വിഎസിന് എതിരായി നേതൃത്വം നല്‍കിയ പരാതിയും പരിശോധിച്ചാണ് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിഭാഗീയതയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തോളമായി ഉയര്‍ന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുള്ളത്. ആറംഗ സമിതി കേരളത്തില്‍ വിഎസിനെതിരായി സമര്‍പ്പിച്ച കരുണാകരന്‍ റിപ്പോര്‍ട്ടും പരിശോധിച്ചിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു പിബി കമ്മീഷന്റെ അധ്യക്ഷന്‍.ഇ പി ജയരാജനും പി കെ ശ്രീമതിക്കും എതിരായ ബന്ധു നിയമന വിവാദത്തില്‍ അടുത്ത കേന്ദ്രകമ്മിറ്റിയില്‍ തീരുമാനമെടുക്കുമെന്നാണു സൂചന. വിശദമായ ചര്‍ച്ചകള്‍ക്കായി ഇക്കാര്യം മാറ്റിവച്ചിരിക്കുകയാണ് .