‘കുറ്റം തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല; പൂജപ്പൂരക്ക്’വി.എസ്

തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെളിഞ്ഞാല്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പൂജപ്പുരയിലേക്കാണ് പോകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.   മോദിയുടെ മണ്ഡലമായത് കൊണ്ടാണോ കാശിക്കു പോകുന്നതെന്നും വി എസ് ചോദിച്ചു.

 

ബി.ജെ.പിയുമായി തനിക്ക് പുലബന്ധം പോലുമില്ളെ ന്നും സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോവുമെന്നും വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു. കൊല്ലം പ്രസ്ക്ളബിന്‍െറ ‘തദ്ദേശീയം 2015’ പരിപാടിയില്‍ പങ്കെടുക്കവെയാണ് വെള്ളാപള്ളി ഇക്കാര്യം പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top