മാധ്യമങ്ങളോട് തട്ടിക്കയറി !..പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ആരോപണങ്ങള്‍ തന്നെ പ്രശസ്തനാക്കുന്നവെന്നും വെള്ളാപ്പള്ളി

ആലപ്പുഴ: പശുവിറച്ചി താന്‍ കഴിക്കാറുണ്ടെന്നും ഇനിയും കഴിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ബെല്‍ചിറ്റ്‌സ് ക്രമക്കേട്, മെക്രോഫിനാന്‍സ് എന്നിവയിലെ ആരോപണങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറി.തന്നെ ചോദ്യം ചെയ്യാനാണ് ഭാവമെങ്കില്‍ മറുപടി പറയാന്‍ സൗകര്യമില്ലെന്നും വാര്‍ത്തയ്ക്കു വേണ്ടി തന്നെ ഇരയാക്കുകയാണെന്നും വെള്ളാപ്പള്ളി ആലപ്പുഴ പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ വെള്ളാപ്പള്ളി പറഞ്ഞു.

മാധ്യമങ്ങളിലൂടെ എതിരാളികള്‍ തനിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ തന്നെ പ്രശസ്തനാക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. കോടികള്‍ മുടക്കിയാല്‍ ലഭിക്കാത്ത പരസ്യമാണ് മാധ്യമങ്ങളിലൂടെ തനിക്ക് ലഭിക്കുന്നത്. എസ്.എന്‍.ഡി.പി സംഘടിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സുനാമി വരുന്നുവെന്ന ആശങ്കയാണ് ഇരുമുന്നണികള്‍ക്കും എസ്.എന്‍.ഡി.പി യാത്ര സംഘടിപ്പിച്ചതിനു പിന്നാലെ ഇരുമുന്നണികളും പിന്തുണയുമായി വരികയാണ്. മുന്‍പും തനിക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നപ്പോഴും താന്‍ തളര്‍ന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴ പ്രസ് ക്ളബില്‍ ‘മുഖാമുഖം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു പാര്‍ട്ടി ഭരിച്ചാലും അധികാരികളെ താന്‍ പോയി കാണുകയും സമുദായത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.VELLAPPALLY മുന്‍പ് ബി.ജെ.പി ഭരിച്ചപ്പോഴും അന്നത്തെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയും സമുദായത്തിന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. യു.പി.എ ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷയെയും സന്ദര്‍ശിച്ചിട്ടുണ്ട്. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങിലേക്ക് ക്ഷണിക്കാനാണ് നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത്. അതോടൊപ്പം പിന്നാക്ക വിഭാഗങ്ങളുടെ ആവശ്യങ്ങളും ഉന്നയിച്ചു. ന്യൂനപക്ഷ സമൂഹങ്ങള്‍ എല്ലാ ആനുകൂല്യങ്ങളും നേടിയെടുക്കുമ്പോള്‍ ഭൂരിപക്ഷ സമൂഹത്തിലെ പിന്നാക്കക്കാര്‍ ഇപ്പോഴും അവഗണനയിലാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ ഐക്യത്തിനായി താന്‍ വാദിക്കുന്നത് ഇതുകൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും സമുദായപാര്‍ട്ടികളാണ്. അതിലൊന്നും ആരും വര്‍ഗീയത കാണുന്നില്ല. ബിജെപിയോടു താന്‍ അടുപ്പം സ്ഥാപിച്ചപ്പോള്‍ മാത്രമാണ് കുറ്റക്കാരനായത്. ബിജെപി ഹിന്ദുപാര്‍ട്ടിയാണെന്ന് എങ്ങനെ പറയാന്‍ പറ്റും. മന്ത്രിസഭയില്‍ മുസ്ലിംകളും ക്രൈസ്തവരുമുണ്ട്. കശ്മീരില്‍ ഭരണം പങ്കിടുന്നത് ആരുമായിട്ടാണ്. താന്‍ ബിജെപിയോടു അല്‍പം ബന്ധം കാണിച്ചപ്പോള്‍ വിമര്‍ശനങ്ങേറി. വിമര്‍ശനങ്ങള്‍ ഉയന്നത് തനിക്കു പബ്ലിസിറ്റി കൂട്ടുകയാണ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാരിദ്ര്യം അനുഭവിക്കുന്ന കിടപ്പാടമില്ലാത്ത നിരവധിപേരുണ്ട്. അവര്‍ക്ക് കിടക്കാന്‍ ഭൂമി നല്‍കണമെന്നാണ് താന്‍ പ്രധാനമന്ത്രിയോടു പറഞ്ഞത്. എസ്എന്‍ഡിപിയെ ഒരു എന്‍ജിഒക്കു സമാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചെയ്യാത്ത തെറ്റിന് തന്നെ ശിക്ഷിക്കാന്‍ പലപ്പോഴും ശ്രമമുണ്ടായിട്ടുണ്ട്. രക്ഷിച്ചതിന് ശേഷം വേണം ശിക്ഷിക്കാന്‍. നീതി നിഷേധിക്കപ്പെടുമ്പോഴാണ് ജാതീയത ഉടലെടുക്കുന്നത്. മതേതരമായി മാറാനുള്ള ശ്രമമാണ് എസ്എന്‍ഡിപി നടത്തുന്നത്. ഇതുവരെ രാഷ്ട്രീയ നയമൊന്നും എടുത്തിട്ടില്ല. സീറ്റു തരുന്നവരുടെ ഒപ്പം മത്സരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top