മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം. നോട്ട് അസാധുവാക്കിയ ബിജെപിയോട് ജനങ്ങള്‍ പ്രതികാരം ചെയ്യും:രാഹുല്‍,അഖിലേഷ്

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും. നോട്ട് അസാധുവാക്കല്‍ രാജ്യത്ത് നടപ്പാക്കിയ ബിജെപിയോടും അതിന്റെ നേതാക്കളോടും ജനങ്ങള്‍ പ്രതികാരം ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു.

മൂന്നും നാലും ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷം ബിജെപി നേതാക്കളുടെ രക്തസമ്മര്‍ദം പരിശോധിക്കണം. ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഒരിക്കല്‍കൂടി ക്യൂവില്‍ നിലല്‍ക്കും ബിജെപിക്ക് എതിരെ വോട്ടുചെയ്യാന്‍– തിരഞ്ഞെടുപ്പ് റാലിയില്‍ അഖിലേഷ് യാദവ് പറഞ്ഞു. രാഹുല്‍ ഗാന്ധിയും റാലിയിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഖിലേഷിന്റെ പ്രസ്താവനയുമായി ചേരുന്നതായിരുന്നു രാഹുലിന്റെയും പ്രതികരണം. താന്‍ അഖിലേഷുമായി കൈകോര്‍ത്തതിനു പിന്നാലെ നരേന്ദ്ര മോദിയുടെ ഭാവവും മാറി. ഇപ്പോള്‍ മോദിയുടെ മുഖത്തുനിന്നും പുഞ്ചിരി മാഞ്ഞു. യുപിയില്‍ കോണ്‍ഗ്രസ്–എസ്പി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മോദിക്ക് മനസ്സിലായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘അച്ഛേദിന്‍’ എന്ന സിനിമ കാണിച്ചതിനുശേഷം ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ഷോലെ സിനിമയിലെ ഗബ്ബര്‍ സിങ്ങിനെപ്പോലെയാണ്. ഇപ്പോള്‍ അദ്ദേഹം പറയുന്നത് അഴിമതിക്കെതിരായ പോരാട്ടത്തിനാണ് നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കടലാസാക്കിയതെന്ന്. ഇത്തവണ ജനങ്ങള്‍ ഇതിന് പ്രതികാരം ചെയ്യും–രാഹുല്‍ പറഞ്ഞു.

Top