ചോദ്യങ്ങള്‍ക്കു മറുപടി നല്‍‌കാതെ വെള്ളാപ്പള്ളിയെ വിടില്ല- വിഎസ്;ഉത്തരമില്ലാതെ വെള്ളാപ്പള്ളി

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള വാക് പോര് കത്തിക്കയറുന്നു. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് വെള്ളാപ്പള്ളി ഉത്തരം പറയണം. അദ്ദേഹം താന്‍ ഉന്നയിച്ച കാര്യങ്ങള്‍ പുച്ഛിച്ചു തള്ളിക്കോട്ടെ, പക്ഷേ തന്റെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ അദ്ദേഹത്തെ വിടില്ലെന്നും വിഎസ് പറഞ്ഞു.വിഎസ് സിപിഎം മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുച്ഛിച്ചു തള്ളുന്നുവെന്നു വെള്ളാപ്പള്ളി പറഞ്ഞതിനു പിന്നാലെയാണ് വിഎസ് തന്റെ നിലപാടിലുറച്ച് നില്‍ക്കുന്നതായി വ്യക്തമാക്കിയത്.
എസ്എന്‍ ട്രസ്റ്റിന്റെയും എസ്എന്‍ഡിപിയുടെയും കീഴിലുള്ള കോളജുകളിലും സ്കൂളുകളിലും നടത്തിയ നിയമനങ്ങള്‍ക്കും പ്രവേശനങ്ങള്‍ക്കും ഒന്നുങ്കില്‍ പണം വാങ്ങിയെന്ന് പറയണം. അല്ലെങ്കില്‍ വാങ്ങിയിട്ടില്ലെന്ന് പറയണം. എന്തുകൊണ്ടാണ് വെള്ളാപ്പള്ളി മൗനം പാലിക്കുന്നതെന്നും ഏത് ധര്‍മം അനുസരിച്ചാണ് ജനങ്ങളെ കൊള്ളയടിച്ച് പണം ഉണ്ടാക്കുന്നതെന്നും വിഎസ് ആരോപിക്കുന്നു. ഉത്തരം മുട്ടുമ്പോള്‍ വെള്ളാപ്പള്ളി കൊഞ്ഞനംകുത്തുകയാണെന്നും വി.എസ്. ലേഖനത്തില്‍ ആക്ഷേപിക്കുന്നു. എന്നാല്‍ എം.ഇ.എസും ക്രിസ്ത്യന്‍ മാനേജ്മെന്റുകളും പരിയാരവും ക്യാപിറ്റേഷന്‍ വാങ്ങുന്നതില്‍ വിഎസിനു സംശയമില്ലേ എന്ന് വെള്ളാപ്പള്ളി തിരിച്ചു ചോദിച്ചു.

വിഎസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം വിജിലന്‍സ് കോടതി തന്നെ തള്ളിയതാണെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയില്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവരില്‍നിന്ന് സംഭാവനയായി ഒരു പൈസ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി തന്റെ ചോദ്യങ്ങള്‍ക്ക് വെള്ളാപ്പള്ളി ഉത്തരം നല്‍കിയേ മതിയാകൂ എന്ന് വിഎസ് പിന്നീട് തിരുവനന്തപുരത്ത് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കെതിരെ അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുച്‌ഛിച്ചു തള്ളുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. തന്നെ എതിര്‍ക്കാനാണെങ്കിലും വി എസും പിണറായി വിജയനും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി രാവിലെ പറഞ്ഞു.സമത്വ മുന്നേറ്റ യാത്ര കണ്ട് രാഷ്‌ട്രീയക്കാര്‍ക്ക് വിറളി പിടിച്ചിരിക്കുകയാണ്. തന്നെ എതിര്‍ത്തതിലൂടെ വിഎസിന് പാര്‍ട്ടിയില്‍ പ്രമോഷന്‍ കിട്ടി. പുതിയ പാര്‍ട്ടിക്കായി ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.തെരഞ്ഞെടുപ്പ് കണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഭൂരിപക്ഷ മുന്നേറ്റത്തെ മുന്നണികള്‍ ഭയക്കുകയാണ്. ജി മാധവന്‍ നായരെ കള്ളനെന്ന് വിളിച്ചു. അങ്ങനെയെങ്കില്‍ പിണറായിയും കള്ളനല്ലേയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

Top