വിഎസിന്റെ നാവടയ്ക്കാൽ വിജിലൻസ് പൂട്ട്; അനധികൃത സ്വത്ത് സമ്പാദനക്കേസി്ൽ കേസെടുത്തേയ്ക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ഏതുനിമിഷനും വിഎസ് തിരിയാനുള്ള സാധ്യത അടയ്ക്കാൻ വിജിലൻസ് പൂട്ടിട്ട് പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനസമ്മതത്തോടെ വിജിലൻസ് വിഎസിന്റെ മകനെതിരെ കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന്റെ പേരിൽ, മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെതിരേ കേസെടുക്കാൻ വിജിലൻസ് ശിപാർശ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അ ന്വേഷണസംഘം ഇതു സംബന്ധിച്ചു വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകി.
കഴിഞ്ഞമാസം ഒടുവിൽ വിജിലൻസ് സംഘം അരുൺകുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരേ കേസെടുക്കാൻ ഡയറക്ടർക്കു ശിപാർശ നൽകിയത്. ഐ.എച്ച്.ആർ.ഡിയുമായി ബന്ധപ്പെട്ട് അരുൺകുമാറിനെതിരേ ഉയർന്ന ആരോപണങ്ങൾ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ ഗൗരവത്തിലെടുത്തില്ലെന്ന പരാമർശവും റിപ്പോർട്ടിലുള്ളതായി സൂചനയുണ്ട്.
അരുൺകുമാറിനെതിരേ കേസ് എടുക്കണോയെന്നു തീരുമാനിക്കേണ്ടതു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസാണ്. vs-achuthanandanഅദ്ദേഹമാണ് ഇക്കാര്യത്തിൽ സർക്കാരിനു ശിപാർശ നൽകേണ്ടത്. അങ്ങനെയെങ്കിൽ ആഭ്യന്തരവിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേതാകും അന്തിമതീരുമാനം.
വരവും ചെലവും തമ്മിലുള്ള അന്തരം 50 ശതമാനത്തിനുമേൽ വന്നതാണ് അരുൺകുമാർ കുടുങ്ങാൻ കാരണം. അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്ന മുൻ വിജിലൻസ് എസ്.പിയുടെ റിപ്പോർട്ട് ശരിവയ്ക്കുന്നതാണു പുതിയസംഘത്തിന്റെ ശിപാർശ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐ.എച്ച്.ആർ.ഡി. അഡീഷണൽ ഡയറക്ടറായിരിക്കേ അരുൺകുമാർ നടത്തിയ ലണ്ടൻ, മക്കാവൂ, സിംഗപ്പൂർ യാത്രകളുടെ പേരിലായിരുന്നു അന്വേഷണം. ലക്ഷക്കണക്കിനു രൂപ ഈ യാത്രകൾക്കായി അരുൺകുമാർ ചെലവഴിച്ചതായി തെളിഞ്ഞതിനേത്തുടർന്നാണു വിജിലൻസ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. കയർഫെഡ് അഴിമതി ഉൾപ്പടെ അദ്ദേഹത്തിനെതിരായ 11 വിജിലൻസ് കേസുകൾ സംബന്ധിച്ച വിശദാംശങ്ങളും വിജിലൻസ് ആസ്ഥാനത്തു നടന്ന മൂന്നുദിവസത്തെ ചോദ്യം ചെയ്യലിൽ ആരാഞ്ഞിരുന്നു. എന്നാൽ, വരവും ചെലവും സംബന്ധിച്ച ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാൻ അരുൺകുമാറിനു കഴിഞ്ഞില്ല. വിദേശയാത്രകൾക്ക് ആവശ്യമായ പണത്തിന്റെ ഉറവിടവും വിജിലൻസ് തിരക്കി. അരുൺകുമാറിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധനയ്ക്കു വിധേയമാക്കി.
ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുൺകുമാറിനെ നിയമിച്ചതിനു പിന്നിലും ഐ.എച്ച്.ആർ.ഡിയിൽ സ്ഥാനക്കയറ്റം നേടിയതിനു പിന്നിലും ക്രമക്കേടുകളുണ്ടെന്നു വി.ഡി. സതീശൻ അധ്യക്ഷനായ നിയമസഭാസമിതി കണ്ടെത്തിയിരുന്നു. അരുൺകുമാറിനെതിരായ വിജിലൻസ് കേസുകൾ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് മുൻസർക്കാരിന്റെ കാലത്തു ജോമോൻ പുത്തൻപുരയ്ക്കൽ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ അടിയന്തരനടപടി സ്വീകരിക്കാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്തരവിട്ടെങ്കിലും ഫയൽ അനങ്ങിയില്ല. പിണറായി സർക്കാർ അധികാരമേറിയതോടെയാണു വി.എസിന്റെ മകനെതിരായ കേസ് പുനരുജ്ജീവിച്ചതെന്നതും ശ്രദ്ധേയം.

Top