തിരുവനന്തപുരം: ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. 2989 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആ പ്രതിമ ഒരുമാതിരി സ്കൂള്‍ കുട്ടികള്‍ വരച്ച ഗ്രാഫ് പോലെയാണെന്നാണ് പരിഹസിച്ചാണ് എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. പ്രതിമയുടെ ചൈനയിലുണ്ടാക്കിയിരുന്ന ആ കഷണങ്ങള്‍ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കില്‍ ഒന്നു കൂടി വൃത്തിയുണ്ടാകുമായിരുന്നെന്നും ബല്‍റാം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്ത്യയെ ഒന്നിപ്പിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയുടെ ചൈനയിലുണ്ടാക്കിയ ആ കഷണങ്ങള്‍ ഒന്ന് ശരിക്ക് ഒരുമിപ്പിച്ചിരുന്നുവെങ്കില്‍ കുറച്ച് കൂടി വൃത്തിയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി സ്ക്കൂള് കുട്ടികള്‍ ഗ്രാഫ് വരച്ച പോലായി.