കൊച്ചി;സരിത സോളാര്‍ കമ്മീഷന് കൈമാറിയ സിഡി മുഖ്യമന്ത്രിക്കെതിരായ വാരിക്കുഴി.മുഖ്യമന്ത്രിയുടെ അടുപ്പകാരായ ആളുകളുടെ ഫോണ്‍സംഭാഷണമാണ് സിഡിയില്‍ ഉള്ളതെന്നാണ് സൂചന.ഇത് ഏതാണ്ട് സര്‍ക്കാര്‍ അംഗീകരിച്ച് കഴിഞ്ഞു.ഇതിന്റെ തെളിവാണ് സിഡിയിലെ ആധികാരികതയെ കുറിച്ച് മാത്രം സര്‍ക്കാര്‍ അഭിഭാഷകന്‍ സംശയം ഉന്നയിച്ചത്.സിഡി ഒന്നില്‍ ബെന്നി ബെഹന്നാനും തമ്പാനൂര്‍ രവിയും മുഖ്യമന്ത്രിക്കും സര്‍ക്കാരിലെ പ്രമുഖര്‍ക്കും വെണ്ടി മൊഴിമാറ്റാനായി സരിതയെ സ്വാധീനിക്കുന്ന ശബ്ദരേഖയാണ് ഉള്ളത്.രണ്ടാം സിഡിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിം രാജുമായുള്ള ഫോണ്‍ സംഭാഷണവും മൂന്നാമത്തേത് ഉമ്മന്‍ചാണ്ടിക്കായി കേരല കോണ്‍ഗ്രസ്സ് നേതാവായ എബ്രഹാം കളിമണ്ണേല്‍ സരിതയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളുമാണുള്ളത്.കമ്മീഷന് മുന്‍പില്‍ നല്‍കിയ ഈ തെളിവുകള്‍ ഉടന്‍ തന്നെ മാധ്യമങ്ങള്‍ക്കും ലഭിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്.രാഷ്ട്രീയകേരളം ഒന്നടങ്കം അതിനായുള്ള കാത്തിരിപ്പിലാണ്.പ്രമുഖമായ ഒരു ചാനല്‍ മേധാവിയുടെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ടെന്നാണ് സൂചന.ഇന്ന് വൈകീട്ടോടെ ചാനല്‍ അത് പുറത്ത് വിടുമെന്നാണ് പറയപ്പെടുന്നത്.തമ്പാനൂര്‍ രവി അബ്ദുള്ളകുട്ടിക്കെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിക്കുന്നതിനും തെളിവുകള്‍ ഉണ്ടെന്നാണ് സരിത പറഞ്ഞത്.ഇത് പുറത്തുവന്നാല്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറിയിലേക്ക് അത് നയിക്കും.
സോളാര്‍ കമ്മീഷനില്‍ പൂര്‍ണ്ണമായ തെളിവുകള്‍ നല്‍കിയ ശേഷം മാത്രമായിരിക്കും അവ മാധ്യമങ്ങള്‍ക്ക് നല്‍കുകയെന്നും സൂചനയുണ്ട്.അങ്ങിനെ വന്നാല്‍ കൊടുത്ത തെളിവുകള്‍ ഇന്ന് തന്നെ ചാനലുകള്‍ക്കും ലഭിച്ചേക്കും.സരിതയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാതലത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ പലരും ചര്‍ച്ചകള്‍ക്ക് വരുന്നില്ലെന്നും ആക്ഷേപമുണ്ട്