സരിതാനായരെ കാണാന്‍ ഗണേഷ്‌കുമാറിന്റെ പിഎ ആര്‍ക്കുവേണ്ടിയാണ് ജയിലില്‍ പോയത് : പ്രദീപിന്റെ വെളിപ്പെടുത്തല്‍

സരിതാനായരെ കാണാന്‍ ഗണേഷ്‌കുമാറിന്റെ പിഎ ആര്‍ക്കുവേണ്ടിയാണ് ജയിലില്‍ പോയത്; പ്രദീപിന്റെ വെളിപ്പെടുത്തല്‍ നാളെ നിര്‍ണായകമാകും

saritha_nair_3കൊച്ചി: സോളാര്‍ കേസില്‍ പിടിയിലായ സരിതയെ അട്ടകുളങ്ങര വനിതാ ജയിലില്‍ വേഷം മാറി കാണാന്‍ പോയത് മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ പിഎ ആണെന്ന് തെളിഞ്ഞതോടെ പ്രദീപിനെ ഇതിനുവേണ്ടി നിയോഗിച്ചതാരാണെന്ന് ദുരൂഹമായി തുടരുന്നു. നാളെ ഗണേഷ് കുമാറിന്റെ പിഎ കമ്മീഷന്റെ മുന്നില്‍ തെളിവുനല്‍കുന്നതോടെ ദുരൂഹത ഒഴിവാകുമോ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രച്ഛന്നവേഷത്തില്‍ അട്ടക്കുളങ്ങര ജയിലിലെത്തി സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ കണ്ടത് ഗണേശ് കുമാര്‍ എംഎല്‍എയുടെ പി.എ പ്രദീപ് കുമാറാണെന്ന് തെളിഞ്ഞതോടെ പ്രദീപിനോട് നാളെ ഹാജരാകണമെന്ന് സോളാര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടുകയായിരുന്നു. ആദര്‍ശ് എന്നയാളാണു ജയിലിലെത്തിയതെന്ന ജയില്‍ സൂപ്രണ്ട് നസീറാ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടീം സോളര്‍ കമ്പനിയിലെ മുന്‍ അസി. വൈസ് പ്രസിഡന്റ് ആദര്‍ശിനെ അന്വേഷണ കമ്മിഷന്‍ ഇന്നലെ വിളിച്ചുവരുത്തിയെങ്കിലും ജയില്‍ സന്ദര്‍ശിച്ചത് താന്‍ അല്ലെന്ന് ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡില്ലാതെയാണ് പ്രദീപ് എത്തിയത്. സരിതയെ കാണാന്‍ അയാളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിസഭയിലെ പല പ്രമുഖരും ജയിലധികൃതരെ സ്വാധീനം ചെലുത്തിയിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സരിത മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന കത്ത് 23 പേജില്‍ നിന്ന് നാലായി ചുരുങ്ങിയത്. ഇതിനായി പലരും സരിതയ്ക്ക് പണം നല്‍കിയെന്ന ആരോപണവുമുണ്ട്. 2013 ജൂലായ് 27ന് സരിതയുടെ അമ്മയോടൊപ്പമാണ് പ്രദീപ് ജയിലിലെത്തിയത്.

സന്ദര്‍ശകന്റെ രൂപത്തെപ്പറ്റി ജയിലിലെ ഗാര്‍ഡ് കമാന്‍ഡര്‍ ആയിരുന്ന ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പി.ശ്രീരാമന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സരിതയുടെ അമ്മയോടൊപ്പമാണ് പ്രദീപ് ജയിലില്‍ എത്തിയത്. സരിതയുടെ അമ്മയ്‌ക്കൊപ്പം 2013 ജൂലൈ 27ന് എത്തിയത് തോള്‍ വരെയുള്ള വിഗ് വച്ച, മുഖത്ത് ചായം തേച്ചയാളായിരുന്നുവെന്ന് അട്ടക്കുളങ്ങര ജയിലിലെ ഗാര്‍ഡ് കമാന്‍ഡര്‍ ആയിരുന്ന ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ പി. ശ്രീരാമന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

മുന്‍പ് യുഡിഎഫിന്റെ ഭാഗമായിരുന്ന എംഎല്‍എയുടെ അടുപ്പക്കാരനാണ് ഇതെന്ന വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണു ശ്രീരാമന്റെ മൊഴി. ആദര്‍ശ് എന്നയാളാണു ജയിലിലെത്തിയതെന്ന ജയില്‍ സൂപ്രണ്ട് നസീറാ ബീവിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ടീം സോളര്‍ കമ്പനിയിലെ മുന്‍ അസി. വൈസ് പ്രസിഡന്റ് ആദര്‍ശിനെ അന്വേഷണ കമ്മിഷന്‍ ഇന്നലെ വിളിച്ചുവരുത്തിയെങ്കിലും ജയില്‍ സന്ദര്‍ശിച്ചത് താന്‍ അല്ലെന്ന് ഇദ്ദേഹം മൊഴി നല്‍കി. ഇതിനു ശേഷമാണ് ശ്രീരാമന്റെ മൊഴിയെടുത്തത്.

Top