ഒടുവില്‍ കോണ്‍ഗ്രസ്സുകാരിയായ സരിതയും കാലുമാറി,തമ്പാനൂര്‍ രവി സരിതയെ വിളിച്ച ഓഡിയോ പുറത്ത് വിട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍,ഉമ്മന്‍ചാണ്ടിക്ക് പണിയോട് പണി.

കൊച്ചി:മുഖ്യമന്ത്രിയും കൂട്ടരും ഇതുവരെ പറഞ്ഞിരുന്നത് മുഴുവനും പൊളിക്കുന്ന മൊഴികളാണ് സരിത സോളാര്‍ കമ്മീഷന് മുന്‍പില്‍ നല്‍കിയിരിക്കുന്നത്.തനിക്ക് സരിതയെ അറിയിലെന്നാണ് ഉമ്മന്‍ചാണ്ടി തുടക്കം മുതല്‍ സ്വീകരിച്ചുവന്ന നിലപാട്.എന്നാല്‍ പിന്നീട് മുഖ്യമന്ത്രി തന്നെ ഇത് മാറ്റിപറഞ്ഞു.സരിതയെ അറിയാമെന്നും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതിയുടെ കാര്യങ്ങള്‍ വിശദീകരിക്കാനായി തന്റെ ഓഫീസില്‍ അവര്‍ വന്നിട്ടുണ്ടെന്നായിരുന്നു ആദ്യ നിലപാട്.എന്നാല്‍ എത്ര തവണ കണ്ടു എന്നതിന് അപ്പോഴും ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞിരുന്നില്ല.സര്‍ക്കാരിന് യാതൊരു നഷ്ടവും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി അപ്പോഴും പ്രതിരോധിച്ചത്.

 

സരിതയും തുടക്കം മുതല്‍ ഉമ്മന്‍ചാണ്ടിക്കെതിരായി ഒരു ചെറിയ പരാമര്‍ശം പോലും സരിത എസ് നായരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.സോളാര്‍ കേസ് എപ്പോള്‍ ഉയര്‍ന്ന് വരുമ്പോഴും സരിതയുടെ പിന്തുണ ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു.അതായിരുന്നു എപ്പാഴും കോണ്‍ഗസ്സ് നേതാക്കളുടെ പ്രതിരോധം.എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് സരിത തിരിഞ്ഞിരിക്കുന്നത്.ഭരണം തീരാന്‍ പോകുന്നുവെന്ന ഭയപ്പാടാണ് സരിതയെ ഈ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.അവരുടെ കേസുകള്‍ പൂര്‍ണ്ണമായും തീര്‍ക്കാന്‍ ഇനി ഏതാണ്ട് രണ്ട് കോടിയോളം രൂപ കൂടി ആവശ്യമായുണ്ട്.ഇത് ഇനി കിട്ടാനിടയില്ലെന്ന തിരിച്ചറിവാണ് എല്ലാം തുറന്ന് പറയാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വസ്തുതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.സോളാര്‍ കമ്പനിയുമായി ബന്ധപ്പെട്ട് താന്‍ മുടക്കിയ പണമെല്ലാം നാട്ടുകാരുടേതാണെന്നും ഇത് തനിക്ക് തിരിച്ച് വേണമെന്നും സരിത പറയുമ്പോള്‍ കൊടുത്ത പണം രാഷ്ട്രീയക്കാര്‍ തിരിച്ച് തരണം എന്ന് തന്നെയാണ് സരിത ഉദ്ധേശിക്കുന്നതെന്ന് വ്യക്തമാണ്.
തമ്പാനൂര്‍ രവി സരിതയുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ രേഖകളും പുറത്ത് വന്നു.റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട ശബ്ദരേഖയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞതനുസരിച്ച് മൊഴി നല്‍കണമെന്നാണ് തമ്പാനൂര്‍ രവി പറഞ്ഞത്.ഇന്നലെയാണ് സരിതയെ രവി വിളിച്ചത്.ഓഡിയോ കൂടി പുറത്ത് വന്നതോടെ ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.ശ്രീധരന്‍ നായരെ താന്‍ കണ്ടത് സരിതക്കൊപ്പമല്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്.ഇതു സരിത കമ്മീഷനില്‍ പൊളിക്കുന്നുണ്ട്.ശ്രീധരന്‍ നായരും താനുമായാണ് ഉമ്മന്‍ചാണ്ടിയെകണ്ടതെന്ന് സരിത പറഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് സരിത പറയുമ്പോള്‍ അതിന് തയ്യാറാകാതെ ഒളിച്ച് കളിച്ച ഉമ്മന്‍ചാണ്ടിയെ വെല്ലുവിളിക്കുക കൂടിയാണ് സരിത.അതേസമയം ഇനി കരുതലോടെ മാത്രം പ്രതികരിച്ചാല്‍ മതിയെന്ന് ഉമ്മന്‍ചാണ്ടി തന്റെ വിശ്വസ്തര്‍ക്ക് നിര്‍ദ്ധേശം നല്‍കി കഴിഞ്ഞു.ലാവ്‌ലിന്‍ ഇറക്കി സിപിഎമ്മിന്പണി കൊടുക്കാന്‍ ഇറങ്ങിയ ഉമ്മന്‍ചാണ്ടിക്ക് കേസുകളില്‍ തന്നെ മറുപണികിട്ടിയിരിക്കുകയാണിപ്പോള്‍.thampanoor ravi -saritha

തമ്പാനൂര്‍ രവിയുമായി സരിത ഇന്നലെ സംസാരിച്ചത് ഇങ്ങനെ;

തമ്പാനൂര്‍ രവി : ദില്ലിയില്‍ വച്ച് കണ്ടിട്ടേ ഇല്ല
സരിത : ഓ കെ.. ഓ കെ

തമ്പാനൂര്‍ രവി : 2 തവണ ഓഫീസിലും ഒരിക്കല്‍ സ്റ്റേജില്‍ വച്ചും. അതങ്ങ് മറ്റേയാള്‍ പറയുന്ന കേട്ടിട്ട് നമ്മുടെ ആള്‍ പറയുന്ന നോക്കിക്കോണം..
സരിത : ങാഹാ.. ഓകെ .. ഓകെ.. അത് നാളെ എടുക്കും എന്നും പറഞ്ഞു. മൊഴി എടുക്കുമെന്ന്

തമ്പാനൂര്‍ രവി : സരിത ശ്രദ്ധിക്കേണ്ടത് .. സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് വളരെ നന്നായി പറയാന്‍ സാധിക്കണം
സരിത: മറ്റേ ക്രോസ് വരുന്നത് ബിജുവിന്റെ..
തമ്പാനൂര്‍ രവി: അവനാണ് തെമ്മാടി.. കുഴപ്പിക്കുന്നത് അവനാണ് .. വളരെ സേഫായിരിക്കണം
സരിത : ങ്ഹാ.. ങ്ഹാ.. മനസിലായി സാറേ

തമ്പാനൂര്‍ രവി : നാളെ എപ്പോഴാ വച്ചിരിക്കുന്നത്
സരിത : നാളെ രാവിലെയാണ് സാറേ, ഞാന്‍ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാന്‍ ഇങ്ങോട്ട് ക്വസ്റ്റ്യന്‍ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാല്‍ മതിയല്ലോ..?
തമ്പാനൂര്‍ രവി : മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത : ഞാന്‍ നോക്കി കൊള്ളാം.. ഏതോ ഒരു ഓണ്‍ലൈനില്‍ ഫുള്‍ കൊടുത്തിട്ടുണ്ട്

തമ്പാനൂര്‍ രവി : കണ്ടത് 3 തവണ .. രണ്ട് തവണ ഓഫീസില്‍ ഒരിക്കല്‍ ഓഫീസ്.. പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്റ്റേജില്‍ .. സ്റ്റേജില്‍
സരിത: ങ്ഹാ.. ങ്ഹാ.. ഓ ക .. ഓ കെ..
തമ്പാനൂര്‍ രവി : അതു കഴിഞ്ഞ് മറ്റേത് നിര്‍ത്തിക്കോണം നന്നായിട്ട്
സരിത : ശരി സാറേ..

തമ്പാനൂര്‍ രവി : ലെറ്റര്‍ എന്താ പറയാന്‍ പോകുന്നത്
സരിത: ലെറ്റര്‍ സ്റ്റേ ചെയ്തു
തമ്പാനൂര്‍ രവി : ചോദിച്ചാല്‍ എന്തു പറയും
സരിത : അത് പേഴ്‌സണല്‍ കാര്യം , ഇതു റിലേറ്റ് ചെയ്തിട്ടില്ല

തമ്പാനൂര്‍ രവി: കൂടെ ചോദിക്കണെ

സരിത : നാളെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാം സാര്‍.. ഫോണ്‍ വിളിച്ചാല്‍ .. അങ്ങോട്ടു വിളിച്ചാല്‍ ..എന്റെ ഫോണ്‍ , ചിലപ്പോള്‍ അഡ്വേക്കറ്റിന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടാകും..

സംഭാഷണം സരിത എസ് നായര്‍ ശരിവെച്ചു. തമ്പാനൂര്‍ രവി ഇന്നലെ തന്നെ വിളിച്ചിരുന്നുവെന്ന് സരിത പറഞ്ഞു

Top