കൊച്ചി:വാളയാര്‍ പീഡനക്കേസില്‍ പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞു.പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ച് രംഗത്ത് പൊലീസ് അപ്പീലിൽ കാര്യമില്ല.പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍. രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്, വി.മധു പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നു. മൂത്തമകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങള്‍ക്ക് പൊലീസ് നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നു പെണ്‍കുട്ടികളുടെ അമ്മ.
പൊലീസ് തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്നതായി മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഉന്നത രാഷ്ട്രീയം ബന്ധം പ്രതികള്‍ക്ക് ഉണ്ട്, കോടതിയില്‍ എങ്ങനെ സംസാരിക്കണമെന്ന് ആരും തങ്ങള്‍ക്ക് പറഞ്ഞ് തന്നില്ല. വി.മധു മകളെ പീഡിപ്പിക്കുന്നത് നേരില്‍കണ്ട കാര്യം കോടതിയില്‍ പറഞ്ഞതാണെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.കേസില്‍ അപ്പീല്‍ പോകാനാണ് പൊലീസിനു ലഭിച്ച നിയമോപദേശം. മുഴുവന്‍ വിധി പകര്‍പ്പുകളും ലഭിച്ചശേഷം അപ്പീല്‍പോകുമെന്ന് തൃശൂര്‍ ഡി.ഐ.ജി എസ്.സുരേന്ദ്രന്‍ അറിയിച്ചു.
പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ടു കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കാൻ തീരുമാനിച്ചിരുന്നു.അന്വേഷണത്തില്‍ പാളിച്ചയുണ്ടായിട്ടല്ല, കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന്‍ പറഞ്ഞു. പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നു പൊതുസമൂഹത്തില്‍ ആവശ്യം ശക്തമായതോടെയാണ് പൊലീസ് നീക്കം. പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികള്‍ക്കു രക്ഷപെടാന്‍ വഴിയൊരുക്കിയെന്ന വിമര്‍ശനം ശക്തമായതോടെയാണ് കേസില്‍ അപ്പീല്‍ പോകാന്‍ പൊലീസ് തീരുമാനിച്ചത്.