കണ്ണിൽചോരയില്ലാതെ പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചു..2 കുട്ടികളുടെ അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: കണ്ണിൽചോരയില്ലാതെ പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ച 2 കുട്ടികളുടെ അച്ഛൻ അറസ്റ്റിൽ .വിളപ്പിൽശാലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്.

കുണ്ടമൻ കടവിൽ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടിൽ വച്ച് പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെത്തുടർന്ന് മാനസികമായി ആകെ തളർന്ന പെൺകുട്ടി അടുത്ത ബന്ധുവിനോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ സുരേഷ് കുമാർ, എസ്ഐ ആശിഷ്, ജിഎസ് ഐ ബൈജു, സിപിഓമാരായ പ്രജു, രാജേഷ്, അജിത്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top