16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ

പതിനാറുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പത്തിയഞ്ചുകാരി യുവതി അറസ്റ്റിൽ.മധ്യപ്രദേശിൽ ആണ് സംഭവം. രാജ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. 16കാരനെ ഉപദ്രവിച്ചകേസിൽ പോക്​സോ വകുപ്പ്​ ചുമത്തിയാണ്​ യുവതിക്കെതിരെ കേസെടുത്തത്​. യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ്​ താമസം. യുവതിയുടെ ഭർത്താവും ഭർതൃമാതാപിതാക്കളും 16കാരനെ​തിരെ വ്യാജ ബലാത്സം​ഗ കേസ്​ ചുമത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൗമാരക്കാരനെതിരെ വ്യാജ പരാതി നൽകുമെന്നായിരുന്നു ഭീഷണി.

16കാരന്‍റെ കുടുംബം പണം നൽകാൻ വിസമ്മതിച്ചതോടെ യുവതിയുടെ ഭർത്താവും ഭർതൃമാതാപിതാക്കളും ഇവരുടെ കൃഷി ഭൂമിയിലെ പപ്പായ മരങ്ങൾ വെട്ടിനശിപ്പിക്കുകയും ചെയ്​തിരുന്നതായി രാജ്​ഗഡ്​ എസ്​.പി പ്രദീപ്​ ശർമ പറഞ്ഞു. തുടർന്ന്​ 16കാരൻ ചൈൽഡ്​ലൈൻ പ്രവർത്തകരുമായി ബന്ധപ്പെടുകയായിരുന്നു. അവർ​ പൊലീസിനെ അറിയിക്കുകയും ചെയ്​തു. സംഭവത്തിന്​ ശേഷം പതിനാറുകാരൻ വിഷാദാവസ്​ഥയിലായിരുന്നു. ഭയംമൂലം ആരുമായും സംഭവത്തെക്കുറിച്ച്​ പങ്കുവെച്ചിരുന്നില്ല. യുവതി​യുടെ കുടുംബം സ്വന്തം കുടുംബത്തെ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ്​ കുട്ടി കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യം കാണിച്ചത്​. കുട്ടി ഇപ്പോഴും കൗൺസലിങ്ങിൽ തുടരുകയാണെന്നും ചൈൽഡ്​ലൈൻ കൗൺസലർ മനീഷ്​ ഡാൻങ്കി പറഞ്ഞു.
കൊള്ളക്കും നാശനഷ്​ടത്തിനുമെതിരെ യുവതി​യുടെ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ കേസെടുക്കുകയും ചെയ്​തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top