പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;28 കാരനായ ബന്ധു അറസ്റ്റില്‍

വിശാഖപട്ടണം:രാജ്യത്ത് പീഡനം ഓരോദിവസവും വർദ്ധിക്കുകയാണ് . പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. ആന്ധ്രാപ്രദേശിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പിതാവിന് അയച്ചു കൊടുത്തുവെന്ന പരാതിയിലാണ് 28 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ യുവാവിനെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പതിനാല് വയസുള്ള പെണ്‍കുട്ടിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടു പോയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു കൊടുക്കയും ചെയ്തു. സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തായി പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top