ജൈവകൃഷി ഏലയിലേക്ക് വെള്ളമെത്തിച്ച് ഗാന്ധി ഹരിതസമൃദ്ധി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ചെങ്കൽ പഞ്ചായത്തിലെ മര്യാപുരം ഏലയിലെ വാഴ, പയർ, വെള്ളരി തുടങ്ങിയ കൃഷികൾക്ക് വെള്ളം കിട്ടാത്തതിനാൽ ഗാന്ധി ഹരിതസമൃദ്ധിയുടെ ആഭിമുഖ്യത്തിൽ വെള്ളമെത്തിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെ ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനിൽ കുളത്തിങ്കലും കർഷകരും ധർണ്ണ നടത്തുകയും തിങ്കളാഴ്ച രാവിലെ ഇറിഗേഷൻ സബ്ഡിവിഷൻ ഓഫീസർ ഡി. അനിൽ കുമാറിനെ തടഞ്ഞുവയ്ക്കുകായും ചെയ്തിരുന്നു. തുടർന്ന്! കനാൽ തുറക്കുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ അടഞ്ഞുകിടന്ന അഴകിക്കോണം പൈപ്പ് പാറശ്ശാല ഫയർഫോഴ്‌സും ഇറിഗേഷൻ ഉദ്യോഗസ്ഥരും ഗാന്ധി ഹരിതസമൃദ്ധി പ്രവർത്തകരും കർഷകരും ചേർന്ന് വൃത്തിയാക്കിയ ശേഷം നെടിയാൻകോടിലെ കനാൽ ഷട്ടർതുറന്ന് കൃഷിയിടത്തിലേക്ക് വെള്ളം എത്തിച്ചു.ഗാന്ധി മിത്ര മണ്ഡലം ചെയർമാൻ എം. വേണുഗോപാലൻ തമ്പി, സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ അഡ്വ. മര്യാപുരം ശ്രീകുമാർ, എം.ആർ. സൈമൺ, മാരായമുട്ടം സുരേഷ്, കൊറ്റാമം വിനോദ്, കോട്ടൂക്കോണം കൃഷ്ണകുമാർ, മാരായമുട്ടം രാജേഷ്, വാർഡ് മെമ്പർ ജയറാം തുടങ്ങിയവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top